തിരികെ മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി; എംബസിയുമായി ബന്ധപ്പെട്ട് കുടുംബം
ന്യൂഡല്‍ഹി: തിരികെ ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹമുണ്ടെന്ന് ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി. കോയമ്പത്തൂര്‍ ഗൗണ്ടംപാളയം സ്വദേശി സായി നികേഷാണ് വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന് അറിയിച്ചത്.
കാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്നു സായി നികേഷ്. കഴിഞ്ഞ എട്ടാം തിയ്യതിയാണ്, വിദേശ പൗരന്‍മാര്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ ചേര്‍ന്നുവെന്ന വിവരം ലഭിക്കുന്നത്.
സൈനിക വേഷത്തിലുള്ള ചിത്രങ്ങളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.ഇന്ത്യയിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന കാര്യം സായ് നികേഷ്, ശനിയാഴ്ച കുടുംബാംഗങ്ങളെ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സായ് നികേഷിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."