HOME
DETAILS
MAL
കുഴല്‍പ്പണ വേട്ട; നാല് കോടിയിലധികം രൂപ പിടിച്ചെടുത്തു
backup
March 15 2022 | 11:03 AM
മലപ്പുറം: വീണ്ടും കുഴല്‍പ്പണ വേട്ട. നാല് കോടിയിലധികം രൂപ പിടിച്ചെടുത്തു. വളാഞ്ചേരിയില്‍ നിന്ന് പിടികൂടിയത് 4.4 കോടി രൂപയുടെ കുഴല്‍പ്പണം. സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്ലായി. രാവിലെ നടന്ന പൊലീസ് പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.
ഒരാഴ്ചക്കിടെ ജില്ലയില്‍ ഏഴ് കോടിയിലേറെ രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവര്‍ പിടിയിലായി.
ഹവാലാ ഇടപാടുകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കുകയാണ് പൊലീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."