തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ ഒറ്റയാന് സമരം
കാക്കനാട്: തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ ഒറ്റയാന് സമരം. കാക്കനാട് പാറക്കാട്ടുമുകള് കിഴക്കേടത്ത് വീട്ടില്‍ കൂലിപണിക്കാരനായ രാജേഷ് ഇന്നലെ പകല്‍ മുഴുവന്‍ നഗരസഭ കവാടത്തിനു മുന്നില്‍ കെ.പി.എം.എസിന്റെ പതാകയുമായി കുത്തിയിരിപ്പു സമരം നടത്തിയത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു. പിതാവിന്റെ മൃതദേഹം അത്താണിയിലുള്ള ശ്മശാനത്തിലേക്ക് നഗരസഭയുടെ ആംബുലന്‍സിലാണ് കൊണ്ടുപോയത്. ശ്മശാനത്തില്‍ മൃതദേഹം എത്തിച്ച ഉടനെതന്നെ ആംബുലന്‍സ് ഡ്രൈവര്‍ ആരോടും ഒന്നും പറയാതെ വാഹനവുമായി തിരിച്ചുപോയി.
മൃതദേഹം ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ കൊണ്ടുപോകുമ്പോള്‍ ഒരു തോര്‍ത്ത് മുണ്ടു മാത്രം ഉടുത്തുകൊണ്ടാണ് അവകാശികള്‍ മൃതദേഹത്തിനൊപ്പം പോകുന്നത്. നാളിതുവരെ ആംബുലന്‍സില്‍ തന്നെ പോയവരെ തിരിച്ച് ആ വാഹനത്തില്‍ തന്നെ തിരികെ വീട്ടില്‍ എത്തിക്കുന്ന പതിവാണ് ഉള്ളതെന്നും പതിവില്‍ നിന്നും വ്യത്യസ്തമായി തെറ്റായ പ്രവണതയാണ് നഗരസഭ ആംബുലസ് ഡ്രൈവറുടെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും രാജേഷ് കുറ്റപ്പെടുത്തുന്നു.
കെ.പി.എം.എസ് നേതാക്കള്‍ ഈ വിഷയം ചെയര്‍പേഴ്സണ്‍ന്റെ ശ്രദ്ധയില്‍ പെടുത്തുകയും പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."