ബത്തേരിയില്‍ ഭീതിപടര്‍ത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു
കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപടര്‍ത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് പി.എം2 എന്ന പേരില്‍ വിളിക്കുന്ന ആനയെ മയക്കുവെടി വെച്ചത്. ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ആന ചതുപ്പുപ്രദേശത്ത് നിലയുറപ്പിച്ചതിനാല്‍ വെടിവെക്കല്‍ ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ശ്രമം പുനരാരംഭിച്ചത്.
സ്ഥിരം ശല്യക്കാരനായതിനാല്‍ നേരത്തെ പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ തുറന്നുവിട്ട ആനയാണ് വീണ്ടും ബത്തേരിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആന ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ സ്വകാര്യബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്‍കുട്ടിക്കാണ് (തമ്പി57) പരിക്കേറ്റത്. ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വീടിനുനേരെയും ചീറിയടുത്തു.
അപകടകാരിയായ ആനയാണിതെന്നാണ് വനംവകുപ്പ് പറയുന്നത്. പന്തല്ലൂരില്‍ രണ്ടുപേരെ കൊല്ലുകയും നൂറോളം വീടുകള്‍ ആക്രമിച്ചുതകര്‍ക്കുകയും ചെയ്ത പി.എം.ടു. എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."