HOME
DETAILS

'തല മുണ്ഡനം ചെയ്ത് പളനിക്ക് പോയ്‌ക്കോളൂ' കെ.ടി ജലീല്‍ അധിക്ഷേപിച്ചുവെന്ന്‌ എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ഥികള്‍

  
backup
March 17, 2022 | 7:13 AM

lp-school-teachers-candidates-complain-of-kt-jalil-insulting-shave-your-head-and-go-to-palani-123456-2022

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തു നടത്തിയിരുന്ന എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം സെക്രട്ടേറിയറ്റിനു മുന്നിലേക്കുമാറ്റി. കഴിഞ്ഞ ദിവസം കെ.ടി ജലീല്‍ എംഎല്‍എയെ ഇവര്‍ സന്ദര്‍ശിച്ച് സമരത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ കെ.ടി ജലീല്‍ എം.എല്‍.എ അപമാനിച്ചുവെന്നാണ് ഇവരുടെ പരാതി. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോള്‍ 'തല മുണ്ഡനം ചെയ്താല്‍ പളനിക്ക് പോകാമല്ലോ' എന്ന് പറഞ്ഞ് ജലീല്‍ അധിക്ഷേപിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.

നാല് ദിവസമായി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ 90 ദിവസമായി നടത്തിവന്ന സമരമാണ് സെക്രട്ടേറിയറ്റ് പടിക്കലേക്കുമാറ്റിയത്. ആദ്യ ദിവസം മുട്ടിലിഴഞ്ഞായിരുന്നു പ്രതിഷേധം.
ഞങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിച്ചു. എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയില്‍. ഒരു മന്ത്രി തിരിഞ്ഞുനോക്കിയോ?'- ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.

എല്ലാവരെപ്പോലെ ഞങ്ങളും ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് മലപ്പുറത്തെ ലിസ്റ്റ് ചുരുക്കിയ്തത്. ചെയ്തത് ശരിയെന്നോ തെറ്റെന്നോ സര്‍ക്കാര്‍ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  a month ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  a month ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  a month ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  a month ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  a month ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  a month ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  a month ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  a month ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  a month ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  a month ago