HOME
DETAILS

അഞ്ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല, ആത്മഹത്യയെന്ന് സൂചന

  
backup
January 09, 2023 | 6:24 AM

kerala-kasaragod-anjusree-death-news123

കാസര്‍കോട്: ബേനൂരില്‍ മരിച്ച ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചു. സ്വയം ജീവനൊടുക്കിയതെന്നാണ് നിഗമനം. എലിവിഷം ഉള്ളില്‍ ചെന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് ഉള്ളില്‍ ചെന്നതാണ് സൂചന.

അഞ്ജുശ്രീയുടെ മരണത്തിന് മുമ്പുള്ള കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ച് മരിക്കാനുള്ള മാര്‍ഗങ്ങള്‍ അനുശ്രീ സെര്‍ച്ച് ചെയ്തിരുന്നതായും പൊലിസ് അറിയിച്ചു. അഞ്ജുശ്രീയുടെ ഫോണ്‍ പൊലിസ് പരിശോധിക്കുകയാണ്.

ഭക്ഷ്യവിഷബാധയാണ് അഞ്ജു ശ്രീയുടെ മരണത്തിന് കാരണമായതെന്ന തരത്തില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. മരണകാരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ജുശ്രീയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിഷാംശം എത്രത്തോളം ശരീരത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടി രാസപരിശോധന നടത്തേണ്ടതുണ്ടെന്ന് പൊലിസ് അറിയിച്ചു. അഞ്ജുശ്രീയുടെ

മൃതദേഹം രാസ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. അതിന്റെ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും പൊലിസ് വ്യക്തമാക്കി.

അതേസമയം അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം കുടുംബത്തിനറിയാമായിരുന്നുവെന്നും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും പൊലിസിന് സംശയമുണ്ട്. അഞ്ജുശ്രീയുടെ മരണം സംബന്ധിച്ച് കുടുംബം തന്നെയാണ് പരാതി നല്‍കിയത്.

ഭക്ഷ്യവിഷബാധയേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന് കുടുംബം പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. അഞ്ജുശ്രീ സ്വയം ജീവനൊടുക്കിയതാണെന്ന കാര്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണ് കുടുംബം തന്ത്രപരമായി നീങ്ങിയതെന്നും പൊലിസിന് സംശയമുണ്ട്.

കാസര്‍കോട് പെരുമ്പള ബേനൂര്‍ കോളജില്‍ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ. പെരുമ്പള ബേനൂര്‍ ശ്രീനിലയത്തില്‍ പരേതനായ എ.കുമാരന്‍ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 5.15നാണു മരിച്ചത്. 31ന് ഹോട്ടലില്‍നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുകയും തുടര്‍ന്നു ഹോട്ടല്‍ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago