HOME
DETAILS

കെ.റെയിലില്‍ മര്‍ക്കടമുഷ്ടിയുമായി സര്‍ക്കാര്‍; ചങ്ങനാശ്ശേരിയില്‍ പൊലിസും സമരക്കാരും ഏറ്റുമുട്ടി

  
backup
March 17, 2022 | 9:08 AM

govt-fights-silver-line-police-struggle-clashed-in-changanacherry-2022

കോട്ടയം: സില്‍വര്‍ ലൈനില്‍ എന്തുവിലകൊടുത്തും സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധവും കനക്കുന്നു. സാധാരണക്കാരന്റെ ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നതിന്റെ ആശങ്ക കുറയ്ക്കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നതുകൊണ്ടുതന്നെയാണ് പ്രതിഷേധങ്ങളും ആത്മഹത്യാഭീഷണിയുമെല്ലാം.
ഇന്ന് ചങ്ങനാശേരി മാടപ്പള്ളിയില്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലിസ് സമരക്കാരുമായി ഏറ്റുമുട്ടി.

പൊലിസ് സമരക്കാരായ സ്ത്രീകളെ വലിച്ചിഴച്ചു. നാല് സ്ത്രീകളടക്കം 23 പേരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ജോസഫ് എം. പുതുശ്ശേരി, മിനി കെ. ഫിലിപ്പ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലിസിനുനേരെ മണ്ണണ്ണയൊഴിച്ചതിനാണ് ചില പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.

ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നും നേരത്തേ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
രാവിലെ ഒന്‍പത് മണി മുതല്‍ സംയുക്തസമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്.

സമരക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു. മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്തിരിഞ്ഞില്ല. രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെ പൊലിസുമായി സംഘര്‍ഷമുണ്ടായി.

സമരക്കാര്‍ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തില്‍ പൊലിസ് ലാത്തിവീശി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയവരെയും പൊലിസ് പിന്തിരിപ്പിക്കുകയായിരുന്നു. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പൊലിസ് എത്രയും വേഗം മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയില്‍ സമരം നടത്തുന്നത്. പ്രാരംഭ പ്രര്‍ത്തനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  14 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  14 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  14 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  14 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  14 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  14 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  14 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  14 days ago