സവാഹിരിയുടെ പിന്‍ഗാമി ആരെന്ന് ഇതുവരെ വ്യക്തമായില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്
വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന അല്‍ഖാഇദ നേതാവ് അയ്മന് അല്‍ സവാഹിരിയുടെ പിന്തുടര്‍ച്ചയെക്കുറിച്ച് വ്യക്തതയില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ യു.എസ് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ക്രിസ്റ്റിന് അബിസൈദ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വര്‍ഷങ്ങളായി ഒളിവിലായിരുന്ന സവാഹിരി അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും 2011ല്‍ അതിന്റെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ടശേഷം തീവ്രവാദി ഗ്രൂപ്പിന് ലഭിച്ച ഏറ്റവും വലിയ പ്രഹരമാണിതെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. അല്‍ഖാഇദ പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
അല്‍ഖാഇദയുടെ ഉയര്‍ന്ന റാങ്കിലുള്ള അംഗവും നിഗൂഢമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുന്‍ ഈജിപ്ഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫിസറായ സെയ്ഫ് അല്‍അദല്‍ ആയിരിക്കും പിന്‍ഗാമിയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."