25,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി; ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി എ.എ.പി
അധികാരമേറ്റെടുത്തശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രാവര്‍ത്തികമാക്കുമെന്ന തീരുമാനമാണ് ആദ്യ മന്ത്രിസഭാ യോഗം എടുത്തത്.
25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കും. ഇതില്‍ 15,000 പേര്‍ക്ക് പൊലിസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലുമാണ് അവസരം. സര്‍ക്കാരിന് കീഴിലുള്ള വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലാണ് നിയമനം നല്‍കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.
Chaired the first cabinet meeting. The Punjab cabinet has approved notification of 25,000 job vacancies within one month.
— Bhagwant Mann (@BhagwantMann) March 19, 2022
As we promised before the election, jobs opportunities for our Punjab's youth will be the topmost priority of AAP Govt.
pic.twitter.com/rRElBoJxc2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."