അസമിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ബംഗാളില്‍ ആക്രമികള്‍ ബസ് കത്തിച്ചു
കൊല്‍ക്കത്ത: അസം,ബംഗാള്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അതേ സമയം ബംഗാളിലെ പുരുളിയയില്‍ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ആക്രമികള്‍ ബസ് കത്തിച്ചു.
മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.
ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളില്‍ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സനോവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടും.
ആകെ 1.54 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ ജംഗല്‍മഹല്‍ മേഖലയിലാണ് ആദ്യഘട്ട പോളിങ്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്. 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തില്‍പരം പൊലിസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."