പ്രതിപക്ഷത്തിനും ആര്‍.എസ്.എസിനും ഒരേ മനസ്: ചെന്നിത്തല കേന്ദ്രത്തിന്റെ വാക്താവായി; തുറന്നടിച്ച് മുഖ്യമന്ത്രി; തിരിച്ചടിച്ച് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷത്തിനും ആര്‍.എസ്.എസിനും ഒരേ മനസാണെന്നും പ്രതിപക്ഷം തുറന്നുകൊടുത്തവാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറിയതായും പിണറായി തുറന്നടിച്ചു.
കിഫ്ബിയിലെ ആദായനികുതി പരിശോധന എല്ലാ സീമകളും ലംഘിക്കുന്നതായി. പ്രതിപക്ഷത്തവും കേന്ദ്രവും വികസനത്തിനെതിരാണ്. കിഫ്ബി പദ്ധതിയും ലൈഫ് പദ്ധതിയും അട്ടിമറിക്കുന്നു. പാവങ്ങള്‍ക്കുള്ള കിറ്റ് മുടക്കുന്നു. ഭക്ഷണവും ക്ഷേമപെന്‍ഷനും മുടക്കാനാണ് ശ്രമിക്കുന്നത്. അതേ സമയം കിഫ് ബി പദ്ധതികളെ പ്രതിപക്ഷ എം.എല്‍.എമാര്‍ സ്വന്തം പദ്ധതികളാക്കി അവതരിപ്പിക്കുന്നു.
ആഴക്കടല്‍ മത്സ്യ ബന്ധനത്തെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അതിനുശേഷം തുടര്‍ നടപടികള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ട വോട്ട് ആരോപണത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ട്. പൊള്ളത്തരമാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റും ഒന്നിലധികം വോട്ടുകളുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം ആരോപണങ്ങള്‍ക്കു മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തില്‍ ബി.ജെ.പിയുടെ ഏക ഏജന്റാണ് പിണറായി വിജയനെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്.
നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്പെഷല്‍ അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതകൊണ്ടാണ്. കേരളത്തിന്റെ അന്നം മുടക്കിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ തീരുമാനം. ഇതോടെ, പെരുമാറ്റച്ചട്ടം മാറിയശേഷം മാത്രമേ അരി വിതരണം നടക്കൂ. നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."