വിദ്യാര്‍ഥികള്‍ ലാബില്‍ ആയുധ നിര്‍മാണം നടത്തുന്നെന്ന് പൊലിസ്; അധ്യാപകര്‍ നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യപദ്ധതി പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ആയുധനിര്‍മ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനമേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദ്ദേശം.
പാഠ്യപദ്ധതി പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധ നിര്‍മാണം നടക്കുന്നതായി എഡിജിപി റിപ്പോര്‍ട്ട് ചെയ്തതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്.
ധനുവച്ചപുരം ഗവ.ഐടിഐ ലാബില്‍ വിദ്യാര്‍ഥികള്‍ വാള് നിര്‍മിച്ചതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."