HOME
DETAILS
MAL
വയനാട്ടില്‍ കടുവയെ മയക്കുവെടിവച്ചു; കര്‍ഷകനെ കൊന്ന കടുവയെന്ന് സംശയം
backup
January 14 2023 | 07:01 AM
വയനാട്: ഇന്ന് രാവിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ മയക്കുവെടിവച്ചു. കടുവയ്ക്ക് വെടിയേറ്റതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് രാവിലെ കാപ്പിതോട്ടത്തില്‍ എത്തിയ നാട്ടുകാരനാണ് കടുവയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വനംവകുപ്പും ആര് ആര് ടി സംഘവും സ്ഥലം വളഞ്ഞ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കടുവയെ മയക്കുവെടി വയ്ക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയുടെ കാലില്‍ വെടിയേറ്റു.
അതേസമയം പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."