ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നെന്ന് മോദി
ധാക്ക: ബംഗ്ലാദേശ് വിമോചന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന പ്രതിഷേധത്തില്‍ പങ്കാളിയായി താന്‍ ജയിലില്‍ കിടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് വിമോചനത്തിന്റെ 50ാം സ്വാതന്ത്ര്യദിനത്തില്‍ ധാക്കയിലെ നാഷനല്‍ പരേഡ് ഗ്രൗണ്ടില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ സുപ്രധാന പ്രതിഷേധങ്ങളില്‍ ഒന്നായിരുന്നു ആ സംഭവം. വിമോചനസമരത്തിന്റെ പേരില്‍ ബംഗ്ലാദേശിനെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. വിമോചനസമരം തന്റെ ജീവിതത്തിലെയും പ്രധാന മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു.
സഹപ്രവര്‍ത്തകനും താനുമായിരുന്നു സത്യഗ്രഹമിരുന്നത്. പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബ് റഹ്മാന്റെ പേരുള്ള ജാക്കറ്റും ധരിച്ചായിരുന്നു പ്രക്ഷോഭത്തില്‍ അണിചേര്‍ന്നതെന്നും മോദി വെളിപ്പെടുത്തി. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ഹാമിദ്, പ്രധാനമന്ത്രിയും മുജീബ് റഹ്മാന്റെ മകളുമായ ശൈഖ് ഹസീന തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."