ഇടതുകോട്ട പിടിക്കാന്‍ യു.ഡി.എഫ്; വിജയം തുടരാന്‍ എല്‍.ഡി.എഫ്
കോഴിക്കോട്: പേരാമ്പ്രയില്‍ ഇത്തവണ മത്സരം പൊടിപാറുകയാണ്. മന്ത്രി ടി.പി രാമകൃഷ്ണന്‍ വീണ്ടും ജനവിധി തേടുന്നതോടെ ഇടതുമുന്നണിയെ ആവേശത്തിലാക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു പരിചയമുള്ള ടി.പി രാമകൃഷ്ണന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും ആദരവും പിടിച്ചുപറ്റുന്ന നേതാവാണെന്ന് സി.പി.എം വിലയിരുത്തുന്നു.
അതുകൊണ്ടുതന്നെ രണ്ടുതവണ എം.എല്‍.എയായ ടി.പിയെ വീണ്ടും പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. പലര്‍ക്കും ഇളവുകള്‍ കിട്ടാതിരുന്നപ്പോള്‍ രാമകൃഷ്ണന്റെ കാര്യത്തില്‍ ആശയക്കുഴപ്പം തീരെ ഉണ്ടായിരുന്നില്ല. നേരത്തെ തന്നെ സ്ഥാനാര്‍ഥിയായി രാമകൃഷ്ണന്‍ എത്തിയതോടെ പ്രവര്‍ത്തകരും നേതാക്കളും ഊര്‍ജ സ്വലരായി. മണ്ഡലത്തില്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി. രണ്ടാംഘട്ടം തുടങ്ങിയിരിക്കുകയാണ്.
യു.ഡി.എഫ് മുസ്‌ലിംലീഗിന് അധികമായി നല്‍കിയ സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനായി സി.എച്ച് ഇബ്രാഹിംകുട്ടിയാണ് മത്സരിക്കുന്നത്. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായി ഇടപെടുന്ന ഇബ്രാഹിംകുട്ടി മണ്ഡലത്തില്‍ സുപരിചിതനാണ്. ഇബ്രാഹിംകുട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് അണികള്‍ സജ്ജരായി എത്തിയതോടെ പ്രചാരണം മുന്നേറുകയാണ്. തുടങ്ങാന്‍ വൈകിയെങ്കിലും താമസിയാതെ തന്നെ എല്‍.ഡി.എഫിന്റെ കൂടെ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇടതുകോട്ടയെന്ന് പേരാമ്പ്രയെ വിശേഷിപ്പിക്കാമെങ്കിലും ഡോ. കെ.ജി അടിയോടിയെപോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ച മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ആഞ്ഞു പിടിച്ചാല്‍ പേരാമ്പ്ര കൂടെ പോരുമെന്ന പ്രത്യാശയിലാണ് യു.ഡി.എഫ്. കുടുംബ സംഗമങ്ങളും പഞ്ചായത്ത്തല കമ്മിറ്റികളും ഒക്കെയായി ഓളം സൃഷ്ടിക്കാന്‍ യു.ഡി.എഫിന് സാധിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നേടാന്‍ കഴിഞ്ഞുവെന്നാണ് സി.എച്ച് ഇബ്രാഹിംകുട്ടി കരുതുന്നത്.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയുടെ അഡ്വ. കെ.വി സുധീറും രംഗത്തുണ്ട്. പേരാമ്പ്രയില്‍ മെച്ചപ്പെട്ട വികസനം എത്തിക്കാന്‍ എല്‍.ഡി.എഫിന് ഇത്രയും കാലത്തിനിടയില്‍ സാധിച്ചിട്ടില്ല എന്നാണ് കെ.വി സുധീറിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
യു.ഡി.എഫും ബി.ജെ.പിയും എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ചാലും പേരാമ്പ്രയില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് ടി.പി രാമകൃഷ്ണന്‍ പറയുന്നത്. റോഡുകള്‍, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിങ്ങനെ എല്ലാ മേഖലയിലും വികസനം ഉണ്ടായിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ അവകാശപ്പെടുന്നു.
മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. അതേസമം, ചങ്ങരോത്ത്, തുറയൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഉണ്ട്. മേപ്പയൂര്‍, നൊച്ചാട്, അരിക്കുളം, കീഴരിയൂര്‍, പേരാമ്പ്ര പഞ്ചായത്തുകളില്‍ ഇടതുമുന്നണി വളരെ ശക്തമാണ്.ചക്കിട്ടപാറ, കൂത്താളി, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും തുല്യശക്തികളാണ്. കഴിഞ്ഞ തവണ 4,101 വോട്ടിനാണ് ടി.പി രാമകൃഷ്ണന്‍ വിജയിച്ചത്. എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായി കമ്മന ഇസ്മായില്‍ മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."