സി.പി.എമ്മിനെതിരേ ആരോപണവുമായി കമല്‍ ഹാസന്: ഡിഎംകെയില്‍ നിന്ന് 25 കോടി കൈ പറ്റി
കോയമ്പത്തൂര്‍: സി.പി.എമ്മിനെയും സീതാറാം യെച്ചൂരിയെയും വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം നേതാവും സിനിമ നടനുമായ കമല്ഹാസന്. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ചു കണ്ടെന്നും കമല്‍ ഹാസന്.
ഡി.എം.കെയില്‍ നിന്നു 25 കോടി വാങ്ങിയാണ് സി.പി.എം മുന്നണിയില്‍ ചേര്‍ന്നതെന്നും റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെയായതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന് പറഞ്ഞു. സ്റ്റാലിന് വിശ്വസിക്കാന്‍ കൊ്ള്ളാത്തവനാണെന്നും വിമര്‍ശനം ഉന്നയിച്ചു.
കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്ഹാസന്
നേരത്തേ രംഗത്ത് വന്നിരുന്നു. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമല്‍ ഹാസന് ജനവിധി തേടുന്നത്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസനും കോണ്‍ഗ്രസിന്റെ മയൂരി ജയകുമാറുമാണ് കമല്‍ ഹാസന്റെ എതിരാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."