'നടക്കണ്ട, കാറില്‍ പോയാല്‍ മതി, ആളുകളുടെ എണ്ണത്തിലും നിയന്ത്രണം' കശ്മീരില്‍ ഭാരത് ജോഡോ യാത്രക്ക് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഭാരത ജോഡോ യാത്ര കശ്മീരിലേക്ക്. അതേസമയം കശ്മീരില്‍ പ്രവേശിക്കുമ്പോള്‍ ചില ഭാഗങ്ങളിലേക്ക് പോകരുതെന്ന് രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജനുവരി 25 ന് ബനിഹാലില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ജനുവരി 27ന് രാഹുല്‍ ഗാന്ധി അനന്ത്‌നാഗ് വഴി ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 19ന് ലഖന്‍പൂരില്‍ എത്തുന്ന രാഹുല്‍ ഒരു രാത്രി അവിടെ തങ്ങിയ ശേഷം അടുത്ത ദിവസം കത്വയിലെ ഹാല്‍തി മോര്‍ഹില്‍ നിന്നാണ് യാത്ര തുടങ്ങുക. ആ രാത്രി ചദ്‌വാലില്‍ തങ്ങും. 21ന് ഹിരാനഗറില്‍ നിന്ന് ഹവേലിയിലേക്കാണ് യാത്ര. 22 ന് വിജയ്പൂരില നിന്ന് സത്വാരിയിലേക്കും യാത്ര തുടരാനാണ് പദ്ധതി.
ഇതില്‍ പല പ്രദേശങ്ങളും പ്രശ്‌നബാധിത മേഖലകളാണ്. അതിനാല്‍ യാത്രയില്‍ കൂടെയുള്ള ആളുകളെ തിരിച്ചറിയാന്‍ സാധിക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ സംഘാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ സുരക്ഷക്കായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ചില ഭാഗങ്ങളിലേക്ക് കാല്‍നടയായി യാത്രചെയ്യുന്നത് അദ്ദേഹം ഒഴിവാക്കണം. പകരം കാറില്‍ യാത്ര ചെയ്യാം സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.സുരക്ഷാ പരിശോധനകളും മറ്റും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാത്രി തങ്ങുന്നതു സംബന്ധിച്ചും കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ശ്രീനഗറില്‍ രാഹുലിനൊപ്പം വിരലിലെണ്ണാവുന്ന ആളുകളെ സഞ്ചരിക്കാവൂവെന്നാണ് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
ഇസെഡ് പ്ലസ് സുരക്ഷായുള്ളയാളാണ് രാഹുല്‍. എട്ട് ഒമ്പത് കമാന്റോകള്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ സുരക്ഷക്കായി കൂടെയുണ്ടാകും. രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞമാസം കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."