ആ ലക്ഷത്തിൽ ഒരാൾ നിങ്ങളാകാം, ശ്രീനന്ദൻ കാത്തിരിക്കുന്നു... ഏഴ് വയസുകാരൻ രക്തമൂല കോശ ദാതാവിനെ തേടുന്നു
തിരുവനന്തപുരം
ലക്ഷത്തിൽ ഒരാളായ തൻ്റെ രക്ഷകനായി ഏഴുവയസുകാരൻ ശ്രീനന്ദൻ കാത്തിരിക്കുകയാണ്. രക്താർബുദം ബാധിച്ച ഏഴു വയസുകാരൻ ശ്രീനന്ദ് രക്തമൂലകോശ ദാതാവിനായുള്ള അന്വേഷണത്തിലാണ് നാട് മുഴുവൻ. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത് - ആശ ദമ്പതികളുടെ മകൻ ശ്രീനന്ദനാണ് അപൂർവങ്ങളിൽ അപൂർവ അർബുദ രോഗവുമായി എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കഴിയുന്നത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. ജീവൻ നിലനിർത്താൻ രക്തമൂലകോശം മാറ്റിവയ്ക്കൽ മാത്രമേ വഴിയുള്ളൂ. യോജിച്ച രക്തമൂലകോശം ബന്ധുക്കളിൽനിന്ന് ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷണത്തിലാണ് ശ്രീനന്ദൻ്റെ പ്രിയപ്പെട്ടവർ. ഇതിനോടകം നിരവധിപേരുടേത് ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. ലക്ഷത്തിൽ ഒരാളിൽ മാത്രമേ സമാനമായ രക്തമൂലകോശം ഉണ്ടാകൂ.
മാർച്ച് 25 ന് തിരുവനന്തപുരത്ത് എ.കെ.ജി സെൻ്ററിനോട് ചേര്‍ന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍വച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ക്യാംപ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ക്യാംപിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. ഉമീനീര്‍ മാത്രമായിരിക്കും എടുക്കുക. രക്തമൂല കോശം യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതിയാകും. മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ച് പോസ്റ്റിട്ടുണ്ട്. വിവരങ്ങൾക്കായി -7025006965 , 94470 18061 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."