ഇന്ന് ലോക കാലാവസ്ഥ ദിനം: ചുട്ടുപൊള്ളി ഭൂമി
മാര്‍ച്ച് 23 ലോക കാലാവസ്ഥ ദിനം. വേനല്‍ കാലത്തിന്റെ തുടക്കത്തില്‍ തന്നെ ചൂട് അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുകയാണ്. മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ് നമ്മുടെ ഭൂമിയെ ചൂടുപിടിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥ സംഘടനയുടെ ആഭിമുഖ്യത്തിലാണ് കാലാവസ്ഥ ദിനം ആചരിക്കപ്പെടുന്നത്. ഭൗമാന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യത്തെ ഊന്നി പറയാനാണ് ഈ ദിനാചരണം കൊണ്ട് അര്‍ത്ഥമാക്കുന്നത്. 1950 മാര്‍ച്ച് 23നാണ് ലോക കാലാവസ്ഥ സംഘടന നിലവില്‍ വന്നത്. ഈ വാര്‍ഷിക ദിനമാണ് പിന്നീട് കാലാവസ്ഥ ദിനമായി ആചരിക്കപ്പെട്ടത്.
193 രാജ്യങ്ങള്‍ അംഗങ്ങളായിട്ടുള്ള സംഘടനയാണ് ലോക കാലാവസ്ഥ സംഘടന. ഇത്തരം ഒരു സംഘടനയെ കുറിച്ചുള്ള ആദ്യമായി ആശയം വരുന്നത് 1873 വിയന്നയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര കാലാവസ്ഥ സമ്മേളനത്തിലാണ്. പിന്നീട് 1950ല്‍ WMO കണ്‍വെന്‍ഷന്‍ നല്‍കിയ അംഗീകാരത്തോടെയാണ് ഈ സംഘടന നിലവില്‍ വരുന്നത്. 1951 ശേഷം ലോക കാലാവസ്ഥ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഒരു സ്‌പെഷലൈസ്ഡ് ഏജന്‍സിയെ പിന്നീട് മാറി. ഇതിന്റെ ആസ്ഥാനം നിലവില്‍ ജനീവയില്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."