HOME
DETAILS

വ്യാജവോട്ടര്‍മാരെ സി.പി.എം സൃഷ്ടിച്ചത് അട്ടിമറിയിലൂടെ: പുറത്തുവിട്ടത് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലെ ക്രോഡീകരിച്ച വിവരങ്ങളെന്ന് ചെന്നിത്തല

  
backup
April 01 2021 | 15:04 PM

data-not-leaked-information-downloaded-and-coded-chennithala-responds-to-cpm

തിരുവനന്തപുരം: വോട്ടേഴ്‌സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ശേഖരിച്ച,ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണെന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ട് ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡാറ്റ ചോര്‍ച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചര്‍ച്ചക്ക് കൊണ്ടുവന്നതിന് സി.പി.എമ്മിനെ നന്ദി അറിയിക്കുന്നു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമായിരുന്ന ഡാറ്റ സ്വകാര്യത ലംഘിക്കപ്പെട്ട സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിന് വേണ്ടി ഘോരഘോരം വാദിച്ചവര്‍ ഇപ്പോള്‍ ഈ വിഷയം മുന്നോട്ടു കൊണ്ടുവന്നു എന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ഏതെല്ലാമാണ് സെന്‍സിറ്റീവ് സ്വകാര്യ ഡാറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സി.പി.എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണെന്നും എം.എ. ബേബിയുടെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചത് സി.പി.എം നടത്തിയ അട്ടിമറിയാണെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. ഓരോ മണ്ഡലത്തിലും പതിനായിരത്തിലേറെ വരെ വ്യാജവോട്ടര്‍മാരെയാണ് കുത്തിനിറച്ചിരിക്കുന്നത്. ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം. നടത്തിയ അട്ടിമറിയാണിത്. ഒരേ ശൈലിയിലാണ് സംസ്ഥാനത്തുടനീളം ഈ കൃത്രിമം നടന്നിരിക്കുന്നത്. യഥാര്‍ത്ഥ വോട്ടര്‍ അറിഞ്ഞോ അറിയാതെയോ അയാളുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളില്‍ ഒരേ ബൂത്തിലും വിവിധ ബൂത്തുകളിലും വിവിധ മണ്ഡലങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago