HOME
DETAILS

എസ്.ഇ.യു ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

  
backup
January 20 2023 | 20:01 PM

985632-5632



ചെമ്മാട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം ജില്ലാ സമ്മേളനത്തിന് ചെമ്മാട്ട് തുടക്കമായി. ആദ്യദിവസം 'മായ്ക്കാനാകില്ല വീരമുദ്രകൾ' വിഷയത്തിൽ നടന്ന ചരിത്രസെമിനാർ ടി.വി ഇബ്രാഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചരിത്രയാഥാർത്ഥ്യങ്ങളെ തമസ്കരിക്കാനും തിരുത്തി എഴുതുവാനുമുള്ള നിഗൂഢശ്രമങ്ങൾക്ക് ഭരണകൂടങ്ങൾ തന്നെ നേതൃത്വം നൽകുന്ന ഭീഷണമായ രാജ്യസാഹചര്യത്തിൽ രാജ്യസ്നേഹികൾ അതിജാഗ്രത കൊണ്ട് പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  ചരിത്രകാരനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം ബഷീർ, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല, എ.കെ മുസ്തഫ എന്നിവർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മൽ അധ്യക്ഷനായി. ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്നവർക്ക് തിരൂരങ്ങാടിയുടെ വീരോചിതമായ പോരാട്ടസ്മരണകളും സൗഹാർദ്ദ പാരമ്പര്യവും ഉജ്വലമാതൃകകൾ സമ്മാനിക്കുന്നതാണെന്നും,  ഈ പ്രദേശത്തിന്റെ ഇതിഹാസതുല്യമായ വീരചരിതങ്ങൾ പാഠപുസ്തകങ്ങളിലൂടെ പകർന്നു നൽകണമെന്നും സെമിനാർ ആഹ്വാനം ചെയ്തു. തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, ഹനീഫ പുതുപ്പറമ്പ്, യു.കെ മുസ്തഫ മാസ്റ്റർ,സജീർ പന്നിപ്പാറ, കെ.പി അനിൽകുമാർ, സി.എച്ച് അബൂബക്കർ സിദ്ദീഖ്, കെ. മുഈനുൽ ഇസ്‌ലാം എന്നിവർ സംസാരിച്ചു.

മുൻകാല എസ്.ഇ.യു പ്രവർത്തകരെ ഒരുമിപ്പിക്കുന്ന 'വേര്' തലമുറ സംഗമം യു.ടി.ഇ.എഫ് ജനറൽ കൺവീനർ എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ കെ അഹമ്മദ് അധ്യക്ഷനായി. മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ ഇല്ലാതെ വരുന്ന പക്ഷം ഏതു വൻമരവും പാഴ്മരമായി നിലംപതിച്ചു പോകുമെന്നും, പഴയ തലമുറകൾ  പിൻഗാമികൾക്കുള്ള ദിശാസൂചികകളാണെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ.കെ ഹംസ, നാനാക്കൽ മുഹമ്മദ്, കെ എം റഷീദ്, സി എച്ച് ജലീൽ, മുഹമ്മദ് പുല്ലുപറമ്പൻ, യു.പി അബ്ദുൽ വാഹിദ്, ഉമ്മർ മുല്ലപ്പള്ളി, ബഷീർ പാലത്തിങ്ങൽ, അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ, കെ. മൊയ്തീൻ കോയ, സി മുഹമ്മദ്, കെ വി പി കുഞ്ഞിപ്പോക്കർ കുട്ടി, ഇ ഒ അബ്ദുൽ ഹമീദ്, സി.പി മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ( 21- 12- 2022 ശനിയാഴ്ച) സമ്പൂര്‍ണ സമ്മേളനം നടക്കും. രാവിലെ ഒന്‍പത് മണിക്ക് ജില്ലാ പ്രസിഡന്റ് പതാക ഉയത്തും.   പത്ത് മണിക്ക് സംഘടനാ സമ്മേളനം കുറുക്കോളി മൊയ്തീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.അബ്ദുല്‍ ബഷീര്‍, സി ലക്ഷ്മണന്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍ സംബന്ധിക്കും.
പതിനൊന്ന് മണിക്ക് ഉദ്ഘാടന സമ്മേളനം മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ഗകൃതികള്‍ ഉള്‍ക്കൊള്ളിച്ച 'സ്പാര്‍ക്ക് ' സമ്മേളനപ്പതിപ്പിന്റെ പ്രകാശനം പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ റിപ്പോര്‍ട്ടിംഗ് നടത്തും. എം.കെ ബാവ, പി.എസ്.എച്ച് തങ്ങള്‍, കുഞ്ഞിമരക്കാര്‍, യു.എ റസാഖ്, യു.കെ മുസ്തഫ മാസ്റ്റര്‍, മൂഴിക്കല്‍ ബാവ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രതിനിധി സമ്മേളനം പന്ത്രണ്ട് മണിക്ക് എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ്  സിബി മുഹമ്മദ് ഉ്ദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തും. എസ്.ടി.യു  ദേശീയ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍, ഡോ. ആബിദ ഫാറൂഖി, ഒ. ഷൗക്കത്തലി  സംബന്ധിക്കും.


ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ 'ദേശീയത: പൈതൃകം-പരിണാമം -പ്രത്യാശകള്‍' സെമിനാര്‍ നടക്കും. മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കവി ഡോ. സോമന്‍ കടലൂര്‍, യങ് ആക്ടിവിസ്റ്റ് അഡ്വ. നജ്മ തബ്ഷീറ, യുവ എഴുത്തുകാരന്‍ കെ.എം ശാഫി എന്നിവര്‍ പ്രസംഗിക്കും. പി.ഒ ഹംസ മാസ്റ്റര്‍, ഡോ അഹമ്മദ് കോയ, ഡോ എം.സി അബ്ദുറഹിമാന്‍, മുന്‍ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ഉസ്മാന്‍, ചിത്രകാരി സി.എച്ച് മാരിയത്ത് എന്നിവരെ ആദരിക്കും.


വൈകീട്ട് നാലിന് ചെമ്മാട് ടൗണില്‍ ജീവനക്കാരുടെ ശക്തിപ്രകടനം നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എച്ച് മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിക്കും. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, വി.കെ മുനീര്‍ റഹ്‌മാന്‍, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എം ഉസ്മാന്‍, എം. അബ്ദുറഹിമാന്‍ കുട്ടി, നാസര്‍ എടരിക്കോട്, പി.കെ അലി അക്ബര്‍ തുടങ്ങിയവർ സംബന്ധിക്കും. സംഘടനാ ചർച്ചകൾക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും ശേഷം സമ്മേളനം നാളെ സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago