പേരിലും വിലാസത്തിലും സാമ്യം; പി.എഫ്.ഐ സ്വത്ത് കണ്ടുകെട്ടലിനിടെ ആളുമാറി ജപ്തിയെന്ന് പരാതി
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം കണ്ടുകെട്ടിയതായി പരാതി. മലപ്പുറം അങ്ങാടിപ്പുറത്ത് രണ്ട് പേര്‍ക്കാണ് ജപ്തി നേരിടേണ്ടിവന്നത്.
പേരിലും മേല്‍വിലാസത്തിലുമുള്ള സാമ്യമാണ് പ്രശ്നത്തിലേക്ക് വഴിവെച്ചത്. കുടുംബം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിലെ ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി അനുപമ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ നോട്ടിസ് കൂടാതെ നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."