HOME
DETAILS

പുനരാവിഷ്‌കാര ജീവിതത്തിൻ്റെ ആലോചനകൾ

  
backup
March 24 2022 | 19:03 PM

456248935-2

വെള്ളിപ്രഭാതം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര

ജീവിതം തിരക്കുകളിലേക്ക് വീണ്ടും സജീവമായി. ആർത്തിപിടിച്ച മരണപ്പാച്ചിലിൽ വേഗതയേറിയ വാഹനമോ വിരൽ തുമ്പിൽ എത്തിനിൽക്കുന്ന ലോകമോ ആശ്വാസത്തിന്റെ കൂട്ടാകുന്നില്ല. ആരൊക്കയോ നെയ്തുകൂട്ടുന്ന കിനാവുകൾക്ക് നിറം പകരാൻ ഊണും ഉറക്കവുമില്ലാതെ - ഒരിട വിശ്രമമില്ലാതെ ലക്ഷ്യബോധം നഷ്ടപ്പെട്ട് ധൃതിപിടിച്ചോടുകയാണ്. വാരിക്കൂട്ടാനുള്ള മത്സരത്തിലും വ്യഗ്രതയിലും ജീവിക്കാൻ മറക്കുന്നു.


സ്വഛവും താളനിബദ്ധവുമായൊരു സംഗീതമാവണം ജീവിതം. പിന്നിക്കീറിയ നോട്ടുപുസ്തകം കണക്കെ ക്രമരഹിതമായ ജീവിതം അസ്വസ്ഥമാണ്. അനർഥമാണ്. കർമങ്ങളാണ് ജീവിതത്തിന്റെ കാതലെന്നും സുകൃതങ്ങളാൽ ജീവിതം കരുപ്പിടിപ്പിക്കണമെന്നും പറയുമ്പോഴും കുറേയങ്ങ് തോന്നിയ പോലെ വാരിവലിച്ച് ചെയ്തുകൂട്ടുന്നതിലല്ല കാര്യം മറിച്ച്, അടുക്കും ചിട്ടയുമുള്ള ലളിതമെങ്കിലും ക്രമബന്ധിതമായ ജീവിതം രൂപപ്പെടുത്തുന്നതിലാണ്.


ഒന്നിനും ഒരു വ്യവസ്ഥയില്ലായ്മ കാര്യം അവതാളത്തിലാക്കും. എല്ലാം തകിടം മറിക്കും. എന്തിനും ഏതിനും ഒരു ക്രമമുണ്ടാവണം. പ്രപഞ്ചത്തിന്റെ തന്നെ സ്വഭാവം അങ്ങനെയാണ്. അല്ലാഹുവിന്റെ സംവിധാനവൈഭവത്തിന്റെ മികച്ച ഉദാഹരണമാണീ പ്രപഞ്ചം. സൂര്യ, ചന്ദ്ര, നക്ഷത്രാദികളെല്ലാം അവയുടെ ഉൽപത്തി മുതൽ കൃത്യമായ വ്യവസ്ഥയിലാണ് ചരിച്ചുകൊണ്ടിരിക്കുന്നത്. 'പ്രഭാതത്തെ പിളർത്തിക്കൊണ്ടുവരുന്നവനാണവൻ. രാത്രിയെ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകൾക്ക് അടിസ്ഥാനവുമാക്കിയിരിക്കുന്നു. പ്രതാപിയും സർവജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ അത് '(അൽ അൻആം - 96). 'അവർക്കൊരു ദൃഷ്ടാന്തമാണ് രാത്രി. അതിൽനിന്ന് പകലിനെ നാം ഊരി മാറ്റുന്നു. തത്സമയം അവരതാ ഇരുട്ടിൽ അകപ്പെടുന്നു. സൂര്യൻ അതിന്റെ സുസ്ഥിര കേന്ദ്രത്തിലേക്ക് സഞ്ചരിക്കുകയാണ്. അജയ്യനും സർവജ്ഞനുമായ അല്ലാഹുവിന്റെ വ്യവസ്ഥിതിയാണത്' (യാസീൻ -37,38).


ഉറുമ്പ്, പ്രാണി മുതൽ ചെറുതും വലുതുമായ ജന്തു ലോകങ്ങൾക്കുമുണ്ട് സുന്ദരമായ ജീവിതക്രമം. അല്ലാഹു നിർണയിച്ചുകൊടുത്ത ക്രമമനുസരിച്ച് അവയും അവയുടേതായ പാതകളിൽ നടന്നുനീങ്ങുന്നു. 'അങ്ങയുടെ നാഥൻ തേനീച്ചയ്ക്ക് ഇങ്ങനെ ബോധനം നൽകിയിരിക്കുന്നു: പർവതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്നവയിലും നീ കൂടുകളുണ്ടാക്കുകയും എല്ലാ ഫലവർഗങ്ങളിൽനിന്നും ആഹരിക്കുകയും നിന്റെ നാഥന്റെ വഴികളിൽ വിനയപൂർവം പ്രവേശിക്കുകയും ചെയ്യുക. അവയുടെ ഉദരങ്ങളിൽനിന്ന് ഭിന്ന നിറങ്ങളിലുള്ള ഒരു പാനീയം ബഹിർഗമിക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. ചിന്താശീലരായ ആളുകൾക്ക് തീർച്ചയായും ദൃഷ്ടാന്തമുണ്ട്(അന്നഹ്ൽ - 68,69).


മനുഷ്യന്റെ ജീവിതക്രമത്തിന് അല്ലാഹു നിർണയിച്ച നിയമസംഹിതകളാണ് ഇസ്‌ലാം എന്നത്. അതിനു വിധേയമാവാതെ താന്തോന്നിയായി ജീവിച്ചാൽ അത് അക്രമമാണ്. വിശ്വാസങ്ങളെയും കർമങ്ങളെയും എങ്ങനെ വ്യവസ്ഥാപിതമാക്കി ജീവിതം മനോഹരമാക്കാം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇരുപത്തിനാലു മണിക്കൂറുകൾ ചേർന്നുള്ള ഒരു ദിവസം, സപ്തദിനങ്ങൾ ചേർന്നുള്ള ഒരാഴ്ച, നാലാഴ്ചകൾ ചേർന്നുള്ള ഒരു മാസം, പന്ത്രണ്ടു മാസങ്ങൾ ചേർന്നുള്ള ഒരു വർഷം... അങ്ങനെ ഏതാനും വർഷങ്ങൾ ചേർന്നുള്ള ഒരായുഷ്‌കാലം. ഈ കാലക്രമത്തിൽ ചിട്ടപ്പെടുത്തപ്പെട്ട കർമങ്ങളാൽ കുറിച്ചിടപ്പെടുന്നതാവണം നമ്മുടെ ജീവിതം. അപ്പോഴത് അമൂല്യരത്‌നങ്ങളാൽ കോർത്തിണക്കപ്പെട്ട മാല പോലെ ഒതുക്കവും ചിട്ടയുമാർന്നതാവും. നിർവിഘ്നം സ്വച്ഛന്ദം ഒഴുകുന്ന അരുവിപോലെ ചലനാത്മകവും പവിത്രവുമാകും. അവിടെയാണ് ഒരാൾ നേരിന്റെ നൈരന്തര്യമാകുന്നത്.
കർമം എത്ര വലുതോ ഗംഭീരമോ ആയിക്കൊള്ളട്ടെ അതിന്റെ സത്ത ഒരാളെയും രക്ഷപ്പെടുത്തുന്നില്ല. എന്നാൽ നിസാരകർമം പോലും അതിന്റെ സൗന്ദര്യമാകുന്ന ഉദ്ദേശ്യശുദ്ധിയും സ്വീകാര്യതയും ഒത്തുചേരുമ്പോൾ വലിയ വിജയത്തിലേക്ക് പാതയൊരുക്കും. സുകൃതങ്ങൾ സ്വീകാര്യമാകുന്നത് അത് മനസിനോട് ഇണക്കം സ്ഥാപിക്കുമ്പോഴാണ്. മനസിനോട് ഇണങ്ങുന്ന കർമങ്ങൾ ജീവിതത്തിന്റെ ശീലമായിത്തീരുന്നു. പതിവാക്കപ്പെടുന്ന സുകൃതങ്ങളിലാണ് അല്ലാഹുവിന്റെ പൊരുത്തം.


ഒരു സുകൃതം ചെയ്താൽ അത് നിത്യമാക്കലായിരുന്നു നബി(സ്വ)യുടെ ശൈലിയെന്നു ആഇശ(റ) പറയുന്നുണ്ട്. ഹൃദയത്തിന്റ സ്ഥായീഭാവത്തിനായി പ്രാർഥിക്കൽ തങ്ങൾ വർധിപ്പിച്ചിരുന്നു. അല്ലാഹുവേ, ഹൃദയങ്ങൾ ചാഞ്ചാടിക്കുന്നവനേ, എന്റെ ഹൃദയം നിന്റെ മതത്തിൽ നീ ഉറപ്പിച്ചുനിർത്തണേ എന്നത് തങ്ങളുടെ പ്രാർഥനയായിരുന്നു(തുർമുദി). ആഇശ(റ) പറയുന്നു; കർമങ്ങളിൽ അല്ലാഹുവിലേക്ക് ഏറെ പ്രിയങ്കരം ഏതെന്നു നബി(സ്വ) തങ്ങളോട് ചോദിക്കപ്പെട്ടു. തങ്ങൾ പറഞ്ഞു; പതിവായി ചെയ്യുന്നവയാണ്. അതെത്ര കുറവാണെങ്കിലും(ബുഖാരി, മുസ്‌ലിം).
സുകൃതം സ്വീകാര്യമാകുന്നതിന്റെ ലക്ഷണം അത് വീണ്ടും ചെയ്യാനുള്ള ഭാഗ്യമുണ്ടാവലാണ്. ഖുർആൻ അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. 'സന്മാർഗം സ്വീകരിച്ചവർക്ക് അല്ലാഹു സന്മാർഗനിഷ്ഠ വർധിപ്പിച്ചു കൊടുക്കുന്നതാണ്. നിലനിൽക്കുന്ന സൽകർമങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉദാത്ത പരിണാമമുള്ളതും' (മർയം).
നന്മ നന്മയിലേക്ക് നയിക്കുന്നു. സുകൃതം അതിന്റെ തുടർച്ചയിലേക്ക് പ്രചോദിപ്പിക്കുന്നു. പുണ്യകർമം മുഖം പ്രസന്നമാക്കുന്നു. അത് മനസിനും ശരീരത്തിനും ഓജസ്സേകുന്നു. വിഭവ വർധനയ്ക്ക് നിദാനമാകുന്നു. ജനഹൃദയങ്ങളിൽ അടുപ്പവും സമൂഹത്തിൽ ഐശ്വര്യവും വരാൻ നിമിത്തമാകുന്നു.


ദിനേനയുള്ള അഞ്ചുനേര നിസ്‌കാരങ്ങൾക്ക് ആന്തരികവും ബാഹ്യവുമായ മാലിന്യങ്ങളിൽനിന്ന് മുക്തി നേടി ആദ്യസമയങ്ങളിൽ തന്നെ തേടപ്പെടുന്ന എല്ലാ പരിപൂർണതകളോടെയും നിർവഹിക്കുന്നതിലുള്ള ശുഷ്‌കാന്തി. പ്രഭാതത്തിലും പ്രദോഷത്തിലും സന്ധ്യാവേളകളിലും ഐഛികമായി തെരഞ്ഞെടുക്കുന്ന സൽകർമങ്ങൾ. ആഴ്ചകളിലെ വിശിഷ്ടദിനങ്ങളിൽ, മാസത്തിലെയും വർഷത്തിലെയും പ്രത്യേകവേളകളിൽ പതിവാക്കപ്പെടുന്ന സുകൃതങ്ങൾ എല്ലാം കൂടി ജീവിതത്തെ പരമമായ ലക്ഷ്യത്തിലേക്ക് പാകപ്പെടുത്തും.


രക്ഷിതാവ് അല്ലാഹുവാണെന്നു പ്രഖ്യാപിക്കുകയും നേരിന്റെ വഴിയിൽ നിലകൊള്ളുകയും ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന വാഗ്ദത്തമിതാണ്. ഞങ്ങളുടെരക്ഷിതാവ് അല്ലാഹുവാണെന്നു പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങി വന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്. 'നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷിച്ചുകൊള്ളുക. ഐഹിക ജീവിതത്തിലും പരലോകജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങൾക്ക് നിങ്ങളുടെ മനസുകൾ കൊതിക്കുന്നതും നിങ്ങൾ ആവശ്യപ്പെടുന്നതുമെല്ലാം ഉണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമായ അല്ലാഹുവിങ്കൽ നിന്നുള്ള സൽക്കാരമെത്ര അത് '(ഫുസ്സിലത് - 30-32).


സത്യത്തിന്റെ വഴിയിൽ നിലകൊള്ളാനും സുകൃതങ്ങളുടെ സാക്ഷാൽക്കാരങ്ങളാവാനും അല്ലാഹു ഉപദേശിക്കുന്നതാണ് ഖുർആനിലെ അൽമുഅ്മിനൂൻ 51, അൽഫജ്ജ് 77 വചനങ്ങൾ. ഇങ്ങനെ സന്മാർഗത്തിൽ ഉറച്ചുനിൽക്കാൻ ദൃഢനിശ്ചയം ചെയ്തവൻ ഇലാഹീകൃപ കാംക്ഷിച്ച് അവനിൽ ഭാരമേൽപിക്കട്ടെ. സാഹചര്യമൊരുക്കുന്നവൻ അവൻ മാത്രം.
റമദാൻ പടിവാതിൽക്കലെത്തിനിൽക്കുന്ന ഈ വേള ഗൗരവതരമായ പര്യാലോചനയുടേതാവണം. ജീവിതം പുനരാവിഷ്‌കരിക്കാനുള്ള ദൃഢനിശ്ചയത്തിന്റേതാവണം. ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയാവാതെ, ആർക്കും തട്ടിക്കളിക്കാൻ വിട്ടുകൊടുക്കാതെ നാം പ്ലാൻ ചെയ്ത ജീവിതം നയിക്കാനാവണം. അതിനുള്ളതാവട്ടെ വരാനിരിക്കുന്ന വിശുദ്ധ ദിനരാത്രങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago