സര്‍ജിക്കല്‍ സ്‌ട്രൈക്ക്: സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല; ദിഗ് വിജയ് സിങിനെ തള്ളി രാഹുല്‍ഗാന്ധി
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ മിന്നലാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെ തള്ളി രാഹുല്‍ ഗാന്ധി. ദിഗ് വിജയ് സിങിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ സൈന്യത്തിന് ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.
' ദിഗ് വിജയ് സിങിന്റെ കാഴ്ച്ചപാടുകളോട് വിയോജിക്കുന്നു. പാര്‍ട്ടിയുടെ കാഴ്ച്ചപ്പാടുകള്‍ അതിനും മുകളിലാണ്. വിഷയത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ കാഴ്ച്ചപാടുണ്ട്. സൈന്യം അവരുടെ ജോലികള്‍ മികച്ച രീതിയില്‍ ചെയ്യുന്നു. അതിന് തെളിവ് നല്‍കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദിഗ് വിജയ് സിങ്, ഭാരത് ജോഡോ യാത്രക്കിടെ മിന്നലാക്രമണം സംബന്ധിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിശദീകരണം. മിന്നലാക്രമണം നടത്തിയതിന് ഒരു തെളിവുമില്ലെന്നാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.
' അവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് സംസാരിക്കുന്നു. ഒരുപാട് പേരെ കൊന്നുവെന്ന് പറയുന്നു. പക്ഷേ, തെളിവില്ല. നുണകളുടെ കെട്ടുകള്‍ നിരത്തിയാണ് അവര്‍ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജവാന്മാരെ ശ്രീനഗറില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് വിമാനമാര്‍ഗം മാറ്റണമെന്ന സി.ആര്‍.പി.എഫിന്റെ അപേക്ഷ സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതാണ് 2019ല്‍ പുല്‍വാമയിലെ ഭീകരാക്രമത്തില്‍ 40 സൈനികരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'പുല്‍വാമ പ്രദേശം ഭീകരരുടെ വിളനിലമാണ്. ഇവിടെ എല്ലാ കാറുകളുംപരിശോധിക്കുന്നത് പതിവാണ്. എന്നാല്‍ ഒരു സ്‌കോര്‍പിയോ കാര്‍ എതിര്‍ദിശയില്‍നിന്ന് വരുന്നു. അതെങ്ങിനെയെത്തി. എന്തുകൊണ്ട് പരിശോധനയില്ലാതെ കാര്‍ കടന്നുവന്നു? പിന്നീട് സൈനികര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നു. നമ്മുടെ 40 സൈനികര്‍ വീമൃത്യുവരിക്കുന്നു. ഈ വിഷയത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലോ പുറത്തോ യാതൊരു വിശദീകരണവും പുറത്തുവിട്ടിട്ടില്ലെന്നും ദിഗ്വിജയ് സിങ് ആരോപിച്ചു. അവര്‍ മിന്നലാക്രമണത്തെ കുറിച്ച് പറയുന്നു. ഞങ്ങള്‍ കുറേ പേരെ കൊന്നുവെന്ന്. പക്ഷേ അതിന് തളിവ് പുറത്തുവിട്ടിട്ടില്ല. നുണകളുടെ ബാണ്ഡങ്ങള്‍ക്ക് മേലിലിരുന്നാണ് അവര്‍ ഭരിക്കുന്നത്- അദ്ദേഹം ആരോപിച്ചു.
അതേസമയം, ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനെ അപലപിച്ച ബി.ജെ.പി, കോണ്‍ഗ്രസ് സൈന്യത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ചു. പിന്നാലെ സിങ്ങിന്റെത് വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നും പാര്‍ട്ടി മുഖ്യവക്താവ് ജയ്‌റാംരമേശ് പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും രാജ്യതാല്‍പ്പര്യത്തിനായുള്ള എല്ലാ സൈനികനടപടികളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും ജയ്‌റാംരമേശ് ട്വീറ്റ്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."