'ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനം രാജ്യത്തെ പരമാധികാരത്തെ തകര്‍ക്കും';കേന്ദ്രത്തിന്റെ വാദത്തെ പിന്തുണച്ച് അനില്‍ കെ ആന്റണി
ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്രത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി. ബിബിസിയെ പോലെ ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.
'ബിജെപിയുമായി വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസി പോലെ മുന്‍വിധികളുടെ നീണ്ട ചരിത്രമുള്ള ബ്രിട്ടണ്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ചാനലിന്റെ വീക്ഷണത്തിന് മുന്‍തൂക്കം കല്‍പിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണ് എന്ന് ഞാന്‍ കരുതുന്നു. ഇത് നമ്മുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തും', അനില്‍ ആന്റണി ട്വീറ്റില്‍ പറയുന്നു.
https://twitter.com/anilkantony/status/1617784830552608769
അതേസമയം ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത് തുടരുകയാണ്. ഡിവൈഎഫ്‌ഐയുടെയും എസ്എഫിഐയുടെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."