HOME
DETAILS
MAL
കെ.റെയില്‍ പ്രക്ഷോഭം ഇരകളുടെ സമരമെന്ന് കുഞ്ഞാലിക്കുട്ടി; ലീഗ് സമരത്തിനില്ലെന്ന പ്രചാരണം ശരിയല്ല
backup
March 26 2022 | 06:03 AM
തിരുവനന്തപുരം: കെ.റെയില്‍ സമരം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും പദ്ധതിയുടെ ഇരകളാകുന്നവര്‍ നടത്തുന്ന സമരമാണിതെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ഇത് തീവ്രവാദ സമരമോ രാഷ്ട്രീയ സമരമോ അല്ല. സര്‍ക്കാര്‍ അത് മനസ്സിലാക്കണം. സില്‍വര്‍ ലൈന്‍ ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതിയാണോ എന്ന് സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
സമരം സാമ്പത്തിക ബാധ്യതയുണ്ടായാല്‍ ശ്രീലങ്കയുടെ അവസ്ഥയാണ്ടുക്കുക. മുസ്ലിം ലീഗ് സമരത്തിനില്ലെന്ന പ്രചാരണം ശരിയല്ലെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി വഖ്ഫ് ബോര്‍ഡ് സമരം കൂടുതല്‍ ശക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."