'മോദിക്ക് സത്യത്തെ ഭയമാണ്': ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററി 'ദ മോദി ക്വസ്റ്റിയന്‍' പ്രദര്‍ശിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. ബി ബി സിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററിയെ എതിര്‍ത്ത് പരസ്യമായി രംഗത്ത് വന്ന അനില്‍ കെ ആന്റണിയുടെ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു.
ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്.ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മ്മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.
നവമാധ്യമങ്ങളിലൂടെ പ്രദര്‍ശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണെന്നും ഷാഫി പറഞ്ഞു. തൃശൂരില്‍ ബി ബി സി ഡോക്യുമെന്ററിയായ 'ഇന്ത്യ ദി മോഡി ക്വസ്റ്റിന്‍' യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
അതേസമയം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായ് എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ ചേര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പലയിടത്തും പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്തെത്തി.തിരുവനന്തപുരം മാനവീയം വീഥിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിടെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."