HOME
DETAILS

അന്താരാഷ്ട്ര വിമാന സർവിസുകൾ ഇന്നുമുതൽ

  
backup
March 27, 2022 | 6:32 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%bc%e0%b4%b5%e0%b4%bf-2


ന്യൂഡൽഹി
കൊവിഡ് ഭീതിയകന്ന സാഹചര്യത്തിൽ രണ്ടു വർഷത്തിനു ശേഷം രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവിസുകൾ ഇന്ന് പുനരാരംഭിക്കും.
വിമാനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വിമാന ജീവനക്കാർ പി.പി.ഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം വിമാനത്താവളത്തിനകത്തും പുറത്തും മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച് നിലവിലുള്ള അവസ്ഥ തുടരേണ്ടിവരും. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരെ പരിശോധിക്കുന്നത് നിർത്തലാക്കിയ നടപടി വിമാനത്താവളങ്ങളിൽ പുനരാരംഭിക്കണമെന്ന നിർദേശവും പുതിയ മാർഗനിർദേശത്തിലുണ്ട്.
ഇന്ത്യൻ വിമാനക്കമ്പനികൾ സാധാരണരീതിയിലുള്ള സർവിസിന് തയാറെടുത്തതോടെ എമിറേറ്റ്സ്, വിർജിൻ അറ്റ്ലാൻ്റിക് പോലുള്ള വിദേശ വിമാനക്കമ്പനികളും ഇന്ത്യയിലേക്കും തിരിച്ചും സർവിസ് നടത്തുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാർച്ച് 23നാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ ഇന്ത്യ റദ്ദാക്കിയത്. എന്നാൽ ഉഭയകക്ഷി കരാർ പ്രകാരമുള്ള എയർ ബബിൾ പദ്ധതിക്കു കീഴിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവിസ് നടത്തിവരുന്നുണ്ട്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ 27 മുതൽ വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കുമെന്ന് ഈമാസം എട്ടിനാണ് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago