HOME
DETAILS

യു.പിയും ദേശീയ രാഷ്ട്രീയത്തിൻ്റെ ഭാവിയും

  
backup
March 27 2022 | 19:03 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af

പ്രൊഫ. കെ. അരവിന്ദാക്ഷൻ


മതം ഭാരതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു വിൽപനച്ചരക്കായിരിക്കുന്നു എന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അഭിപ്രായപ്പെടുമ്പോൾ സാമാന്യബുദ്ധിയുള്ള രാഷ്ട്രീയനിരീക്ഷകർക്കാർക്കും അതിനോട് വിയോജിക്കാനാവില്ല. ലോകരാജ്യങ്ങളിൽ ഭരണസാരഥ്യം വഹിക്കുന്നവരുടെ ചിന്താഗതി പരിഗണിക്കുമ്പോൾ രാഷ്ട്രീയവും മതവും തമ്മിൽ കൂട്ടിക്കലർത്തുന്നത് നല്ല പ്രവണതയായി കാണുന്നവരല്ല അവരൊക്കെയും എന്നത് മനസിലാക്കാം. ഇവിടെയാണ് ഇന്ത്യക്ക് വേറിട്ടൊരു സ്ഥാനവും പദവിയുമുള്ളതെന്ന് തോന്നുന്നു. കാരണം, ഇവിടെ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുക എന്നത് സ്ഥിരം പ്രവണതയായി മാറിയിരിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും നേതാക്കളും മതത്തിന്റെ പേരിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുകയും ചെയ്യുന്നതിൽ ഈ രാജ്യത്ത് ഒരു തെറ്റും കാണുന്നില്ല. ഇത്തരമൊരു ചിന്താഗതിക്ക് ഉത്തമോദാഹരണമാണ് മതനിരപേക്ഷതക്ക് ആഗോളതലത്തിൽ തന്നെ അംഗീകാരവും ആദരവും നേടിയെടുക്കാൻ കഴിഞ്ഞത്. സ്വതന്ത്ര ഭാരതത്തന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സ്വന്തം സംസ്ഥാനമായ ഉത്തർപ്രദേശിൽ വർഗീയതയാണ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിച്ചുവരുന്നത്. വലിയ ഒരുപരിധി വരെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ദിശാനിർണയം നടത്തുന്നത് മതമാണ്. നഗ്നമായ മതവിശ്വാസം മുൻനിർത്തി ജനങ്ങളോട് തുറന്ന പിന്തുണ അഭ്യർഥിക്കുന്നതിൽ അപാകതയൊന്നുമില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു യോഗി ആദിത്യനാഥ്.


ഉത്തർപ്രദേശിൽ മാത്രമല്ല, അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും മറ്റു നിയമസഭാ തെരഞ്ഞെടുപ്പു വേളകളിലും മതാധിഷ്ഠിതരാഷ്ട്രീയം വ്യാപകമായ നിലയിൽ നടക്കുമെന്നാണ് യോഗിയുടെ വർഗീയ രാഷ്ട്രീയതന്ത്രത്തിൻ്റെ വിജയം വിരൽചൂണ്ടുന്നത്. അടുക്കും ചിട്ടയുമുള്ള രാഷ്ട്രീയ പ്രവർത്തന, പ്രചാരണ ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിന് മുൻ സോഷ്യലിസ്റ്റുകാരനായ യോഗിക്ക് നന്നേ ചെറുപ്പകാലം മുതൽ ഹിന്ദു യുവവാഹിനി എന്ന അച്ചടക്ക മുറയുള്ള സംഘടനയുടെ പ്രവർത്തനാനുഭവം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സ്വന്തം ആധിപത്യം ഉറപ്പാക്കാൻ ഒറ്റയടിക്ക് സാധ്യമല്ലെന്ന് നന്നായി അറിയാമായിരുന്ന യോഗി തൻ്റെ അജൻഡ നടപ്പിലാക്കിയ തുടക്ക നടപടികളിൽ ഒന്നായിരുന്നു ഇറച്ചിവെട്ടു കടകൾ അടച്ചുപൂട്ടൽ. ഇത്തരം കടകൾ നിയമവിരുദ്ധമായാണ് പ്രവർത്തനം നടത്തിവരുന്നതെന്ന് വ്യാജസന്ദേശം തന്റെ സംഘ്പരിവാർ, യുവവാഹിനി അനുയായികൾക്കിടയിൽ പ്രചരിപ്പിച്ചതിനു ശേഷമാണ് ബുൾഡോസറുകളുടെ സഹായത്തോടെ മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിൻ്റെ മുഖ്യതൊഴിലും വരുമാന മാർഗവുമായിരുന്ന ഇറച്ചിക്കടകൾ ഇടിച്ചുതകർത്തത്. സ്വാഭാവികമായും ഈ നീക്കത്തിനെതിരേ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ മുസ്‌ലിം ന്യൂനപക്ഷത്തിന് കഴിയുമായിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലം യു.പിയിൽ നിലവിലിരിക്കെ മോദി- അമിത്ഷാ കൂട്ടുകെട്ട് ആസൂത്രിതമായി തയാറാക്കുകയും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ മറികടന്ന് നിയമമാക്കി മാറ്റിയ പൗരത്വ നിയമഭേദഗതി ഞൊടിയിടയിൽ നടപ്പാക്കാൻ യോഗിക്ക് നിഷ്പ്രയാസം സാധ്യമാകുകയും ചെയ്തു.


തന്റെ വർഗീയ ആയുധത്തിന് മൂർച്ച വർധിപ്പിക്കുന്നതിനായി മുൻ സർക്കാരുകൾ ദീപാവലി പോലുള്ള ഉത്സവകാലങ്ങളിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം മുസ്‌ലിം സമുദായത്തിൻ്റെ ഈദ് ആഘോഷങ്ങളിൽ വൈദ്യുതി വിതരണം നിർബാധം നടത്തിവരികയും ചെയ്തതിന്റെ പേരിൽ യോഗി വിമർശനമുയർത്തിയതുമാണ്. ഇത്തരം വർഗീയ വിഷം ചീറ്റിയപ്പോഴൊന്നുംതന്നെ യോഗി ഒരു മിതത്വവും പാലിച്ചിരുന്നില്ല. 2005ൽ യോഗി തന്റെ ഹിന്ദു അനുകൂല, മുസ്‌ലിം വിരുദ്ധ ഗോൾവാൾക്കർ സിദ്ധാന്തം പ്രചാരണത്തിനായി തെരഞ്ഞെടുത്തതിന് ഒടുവിലാണ് ഹിന്ദുയിസത്തിലേക്ക് മടങ്ങുക എന്നർഥമുള്ള ഘർവാപസി എന്ന മുദ്രാവാക്യം മുഴക്കിയതും.


യോഗി എന്ന കാവിവസ്ത്ര ധാരിയെ, ഈ രാഷ്ട്രിയ തന്ത്രശാലിയെ ഇന്ത്യയിലെ മുഴുവൻ ജനതയും ആശങ്കയോടെയും ഭയത്തോടെയും നോക്കിക്കാണണമെന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും പറയുന്നത് എന്തുകൊണ്ടാണെന്നോ? ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യയൊട്ടാകെ യാഥാർഥ്യമാക്കണമെന്ന യോഗിയുടെ ലക്ഷ്യം മാത്രമല്ല ഇതിനു കാരണം. ഇന്ത്യ എന്ന മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന്റെ അസ്സൽ സ്വഭാവം തന്നെ നഷ്ടമാകുന്നതിലേക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുകയെന്ന സാഹചര്യം നിലവിൽ വരുമെന്നതാണ്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ സ്ഥാനത്ത് തനി ഫാസിസ്റ്റ് ഭരണമായിരിക്കും നിലവിൽ വരിക. ഒരവസരത്തിൽ യോഗി പറഞ്ഞത് ഇങ്ങനെയാണ്-ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി രാജ്യത്തിന്റെ പേര് മാറ്റണം. അദ്ദേഹത്തിന്റെ ആവശ്യം 'ഇന്ത്യ' എന്നതിന് പകരം 'ഹിന്ദുസ്ഥാനെന്ന ഭാരതം' രാജ്യം പുനർനാമകരണം ചെയ്യണമെന്നാണ്. ഈ ആവശ്യം മുൻനിർത്തി യോഗി ബില്ലുകൾ തയാറാക്കുകയും അവയ്ക്ക് നിയമത്തിന്റെ പിൻബലം നൽകാൻ സുപ്രിംകോടതിയുടെ അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഭാഗ്യവശാൽ അപ്പോൾ അത് നടക്കാതെ പോയെന്നു മാത്രം. ഈ നീക്കത്തിന് പുതുജീവൻ ഉണ്ടാക്കുമെന്ന് തന്നെയാണ് പുതിയ ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നാം ഗൗരവപൂർവം ചിന്തിക്കാൻ നിർബന്ധിതരായിരിക്കുന്നത്. എത്രയും വേഗത്തിൽ ഇതിനെതിരായി അതിശക്തമായ ദേശീയ പ്രതിരോധം ഉയർന്നുവരികതന്നെ വേണ്ടിവരും.


ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് ഭാവി ദേശീയ രാഷ്ട്രീയത്തിൽ മാറ്റംവരുക ഏത് ദിശയിലേക്കായിരിക്കും എന്നതിനുള്ള മുന്നറിയിപ്പ് തന്നെയാണ്. ഭൂതകാലത്തിൽ പ്രമുഖരായ ഗോവിന്ദ് വല്ലഭ പന്ത്, റാഫി അഹ്മദ് കിദ്വായ, ലാൽ ബഹദൂർ ശാസ്ത്രി, വിജയലക്ഷ്മി പണ്ഡിറ്റ് തുടങ്ങിയവരുടെ രാഷ്ട്രീയ പ്രവർത്തന കളരിയായി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പ്രാമുഖ്യം നേടിയ യു.പിയാണ് ഇപ്പോൾ യോഗിയുടെയും തീവ്രഹിന്ദുത്വവാദികളുടെയും കേളീരംഗമായി അധപ്പതിച്ചിരിക്കുന്നത്. പുതിയ നേതൃനിരക്കൊന്നും പഴയ യു.പി എന്തായിരുന്നു എന്ന് വായിച്ചോ കണ്ടോ അറിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. യോഗി അവകാശപ്പെടുന്നത് താനാണ് യു.പിയെ നേട്ടങ്ങളുടെയും ഐശ്വര്യത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും അത്യുന്നതങ്ങളിൽ എത്തിച്ചിരിക്കുന്നത് എന്നാണ്. മായാവതിയും ഒരു കാലത്ത് വീമ്പിളക്കിയിരുന്നതും ഇതുതന്നെ ആയിരുന്നില്ലേ. ഇന്നിപ്പോൾ അവർതന്നെ സ്ഥാപിച്ച സ്വന്തം പ്രതിമകൾ എവിടെപ്പോയി.
യോഗിക്ക് ഒരു കാര്യത്തിൽ വിജയം അവകാശപ്പെടാനുള്ള അർഹതയുണ്ട്. മതനിരപേക്ഷ രാഷ്ട്രീയ സമീപനങ്ങളുടെ നാടായിരുന്ന ഒരു സംസ്ഥാനത്തെ തീവ്രഹിന്ദുത്വത്തിന്റെ അടിത്തട്ടിലെത്തിച്ചതിന്റെ പേരിൽ. അധികാര തുടർച്ചയിൽ വിജയിച്ചതിനാൽ അദ്ദേഹത്തിന്റെ നോട്ടം ഇനി തിരിയുക ദേശീയ നേതൃത്വത്തിലേക്കായിരിക്കും എന്നതിൽ സംശയമില്ല. വെറും 25 വയസ് മാത്രം പ്രായമുള്ളപ്പോൾ ഗൊരഖ്പൂർ ലോക്‌സഭാമണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷം നേടി പാർലമെന്റ് അംഗമായ യോഗി ഇപ്പോൾ അതേ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി രണ്ടാം വട്ടവും മുഖ്യമന്ത്രി സ്ഥാനത്തെത്തുകയാണ്. തുടർച്ചയായി ഇത്രയും കാലം ലോക്‌സഭ- നിയമസഭ അംഗമായി പ്രവർത്തനരംഗത്തുള്ള യോഗിക്ക് എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പിൻഗാമിയായിക്കൂടാ എന്ന ചോദ്യം ഉയരുക സ്വാഭാവികം. ബിജെപി - സംഘ്പരിവാർ ശക്തികൾ ഈ അവകാശവാദത്തെ ഏതുവിധേന നിരീക്ഷിക്കുമെന്ന് വേറെ കാര്യം. നമുക്ക് അതിൽ ഇടപെടാനുള്ള അവകാശം ഇല്ല.
അതേയവസരത്തിൽ ഇവിടെയോർക്കണ്ടതാണ് ന്യൂനപക്ഷ മുസ്‌ലിം സമുദായത്തിന് യു.പിയിൽ യോഗിയുടെ രണ്ടാം വരവിനെ തുടർന്നുണ്ടാകുമെന്നുറപ്പുള്ള അടിച്ചമർത്തലുകൾ. ആ വിഭാഗത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലല്ലേ? യോഗിയുടെ ആദ്യവട്ട മുസ്‌ലിംവിരുദ്ധ പ്രസംഗങ്ങളായിരുന്നില്ലേ നിരവധി മുസ്‌ലിംകച്ചവടസ്ഥാപനങ്ങളും ആവാസ ഇടങ്ങളും ഇടിച്ചുനിരത്തൽ നടപടികളിലെത്തിച്ചേർന്നത്? ഇതിന്റെ അർഥം മുസ്‌ലിംകൾ രണ്ടാംതരക്കാർ മാത്രമാണെന്നാണോ? പോരെങ്കിൽ ഇപ്പോൾ മോദി സർക്കാരും അമിത്ഷായും ചേർന്ന് തട്ടിക്കൂട്ടിയെടുത്ത പൗരത്വ നിയമഭേദഗതി നിയമം കൂടി യോഗിയുടെ സഹായത്തിന് ലഭ്യമല്ലേ?


ഇതിനെല്ലാം പുറമെയാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ള തെരഞ്ഞടുപ്പ് വിധി നിർണയ മാതൃകയുടെ സവിശേഷതയും നാം പരിശോധിക്കേണ്ടിവരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു കാണിക്കുന്നത് യു.പിയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവരിൽ 41.9 ശതമാനം പേർ മാത്രമാണ് ബി.ജെ.പിയെ പിന്തുണച്ചത്. അതായത് 60 ശതമാനത്തോളം പേർ ബി.ജെ.പി - സംഘ്പരിവാർ സ്ഥാനാർഥികൾക്ക് അനുകൂലമായിരുന്നില്ല എന്നർഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മായാവതിയുടെ പാർട്ടിയായ ബി.എസ്.പി ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിച്ചാലും യു.പിയിൽ മൂന്നിൽ രണ്ട് വോട്ടർമാരും ബി.ജെ.പിക്ക് അനൂകൂലമായിട്ടല്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുള്ളത്. യോഗിക്ക് നേടാനായ സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇത് ജനസ്വീകാര്യതയിൽ വന്ന ഇടിവോ ദേശവിരുദ്ധവികാരമോ ആയി വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഇതു കൊണ്ടെന്തു കാര്യം. ഒരു കാര്യം വ്യക്തമാണ്, യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയിരിക്കുന്നു. അതിനിടയാക്കിയതോ, കറകളഞ്ഞ തീവ്ര ഹിന്ദുത്വ വികാരവും. ഇന്ത്യയിലെ ജനാധിപത്യ- ഇടതുപക്ഷ- മതനിരപേക്ഷ പാർട്ടികൾ ഈ യാഥാർഥ്യം എത്രയും വേഗം തിരിച്ചറിഞ്ഞാൽ അത്രയും നന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago