വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്: ആറ് പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് കൊലപാതക കേസിലെ പ്രതികളായ ആറ് പേരെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയും ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ചെയര്‍മാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്, ചെറിയന്നൂര് സ്വദേശി മധു, വര്‍ക്കല സ്വദേശി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന് എന്നിവരെയാണ് വെറുതെവിട്ടത്. വിചാരണക്കോടതി ഇവര്‍ക്ക് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.
സംഘടനയെ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. 6 പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഡിഎച്ച്ആര്‍എം എന്ന സംഘടനയെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാനും സംഘടനയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. അയിരൂര്‍ യുപി സ്കൂളിന് സമീപം നടന്ന സംഭവത്തില്‍ ശിവപ്രസാദിന്റെ കഴുത്തിനേറ്റ വെട്ടുകളാണ് മരണകാരണമായത്. പ്രതികള്‍ക്ക് കൊല്ലപ്പെട്ട ശിവപ്രസാദിനോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."