'വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന്',ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം; വി.സിക്ക് പരാതി നല്‍കി സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍
തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിനെതിരേ വി.സിക്ക് പരാതി.സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് പരാതി നല്‍കിയത്. അടുത്ത ദിവസം ഗവര്‍ണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കാനും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി തീരുമിച്ചിട്ടുണ്ട്.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. കേരളാ സര്‍വകലാശാല മുന്‍ പിവിസി ഡോ അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് ചിന്ത ജെറോമിന് 2021ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ലഭിച്ചത്.
ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് പരാതി. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്. അതേസമയം ഇത്തരത്തില്‍ തെറ്റ് പറ്റിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."