HOME
DETAILS
MAL
മഹ്റമില്ലാതെ വിദേശ വനിത ഉംറ തീർത്ഥാടകർക്ക് നിബന്ധനകളോടെ വരാമെന്ന് ഉംറ മന്ത്രാലയം
backup
March 29 2022 | 17:03 PM
മക്ക: മഹ്റമിന്റെ ആവശ്യമില്ലാതെ വിദേശത്ത് നിന്നും സ്ത്രീകൾക്ക് ഉംറ വിസ ലഭ്യമാകുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് ഉംറ നിർവഹിക്കാൻ വരുന്ന സ്ത്രീകളിൽ 45 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ ഉംറ വിസ ലഭിക്കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.
45 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് "വനിതാ ഗ്രൂപ്പിൽ" ഉംറ വിസ നൽകാൻ കഴിയും. അംഗീകൃത പ്രാദേശിക ഏജന്റ് വനിതാ ഗ്രൂപ്പുകൾ രൂപീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, 45 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് മഹ്റം നിർബന്ധമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് രണ്ട് വിശുദ്ധ മസ്ജിദുകളിൽ ഉംറ നിർവഹിക്കാനും പ്രാർത്ഥിക്കാനും അനുവദിക്കുമെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."