HOME
DETAILS

വിവാഹം അധാര്‍മികമാവരുത്

  
backup
April 09 2021 | 03:04 AM

68463541545-2


വിവാഹമെന്നത് ഒരു കുടുംബത്തിന്റെ അടിത്തറയാണ്. അതിനാല്‍ എല്ലാ മതവിശ്വാസികളും അതൊരു പവിത്ര ചടങ്ങായിട്ടാണ് ഗണിച്ചുവരുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിവാഹാന്വേഷണം മുതല്‍ ധാര്‍മിക മൂല്യങ്ങള്‍ കടന്നുവരുന്നു. വിവാഹ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ആഭാസങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുകയായി. വിവാഹം ഉറപ്പിക്കുന്നതിലേക്കുള്ള ചുവടായി നല്‍കിയിരുന്ന മധുരം കൈമാറ്റം ഇന്ന് ധൂര്‍ത്തിന്റെ ഘോഷയാത്രയായി പരിണമിച്ചിരിക്കുകയാണ്. ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് സാമൂഹിക സ്റ്റാറ്റസ് കൂടുകയോ കുറയുകയോ ചെയ്യുക എന്നതിന്റെ സാമാന്യബോധ്യം പോലും ഇല്ലാതെയാണ് പലരും പെരുമാറുന്നത്. സാമ്പത്തികമായി അല്‍പം മെച്ചപ്പെടുമ്പോഴേക്കും കാണിക്കുന്ന ആഭാസങ്ങള്‍ക്ക് ഒരതിരും ഇല്ലാതായിരിക്കുന്നു.


മുന്‍കാലങ്ങളില്‍ രാത്രിയിലായിരുന്നു കല്യാണങ്ങള്‍. വധൂവരന്മാര്‍ ഗേറ്റിനടുത്തെത്തിയാല്‍ മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെ അവരെ സ്വീകരിച്ചാനയിക്കുന്ന പതിവാണുണ്ടായിരുന്നത്. ഇന്നോ, പ്രതിശ്രുത വധൂവരന്മാര്‍ നിക്കാഹിനു മുന്‍പുതന്നെ ഹാരാര്‍പ്പണം നടത്തുകയും ഹസ്തദാനം ചെയ്യുകയും ചെയ്യുന്നു. എല്ലാം കഴിഞ്ഞ ശേഷമാണ് നിക്കാഹ് കര്‍മം നടക്കുന്നത്. നവവധു കൈയിലും കാലിലും ചിലങ്കയണിഞ്ഞ് കഥകളി വേഷം കെട്ടുന്ന പതിവും തുടങ്ങിയിരിക്കുന്നു. കാമറക്കാര്‍ക്കു മുന്‍പില്‍ വരനോടൊപ്പം നൃത്തം ചെയ്യാന്‍വരെ ചിലര്‍ തയാറാവുന്നു. പുതിയാപ്പിളയുടെ വരവും അതോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും വിവാഹപ്പന്തലിലും മണിയറയില്‍ പോലും പടക്കം പൊട്ടിച്ചും അരിപ്പൊടി വിതറിയും തെറിപ്പാട്ട് പാടിയും വധുവിന്റെ ബന്ധുക്കളെയടക്കം പരാക്രമം കാട്ടുന്ന രീതിയില്‍ അതിക്രമം നടക്കുന്നു. വധുവും വരനും വീട്ടിലേക്ക് പോകുമ്പോള്‍ ലോറി- ജെ.സി.ബി - അര്‍ബാനയില്‍ കയറ്റിയും പാട്ടുപാടിച്ചും കൂടെയുള്ളവര്‍ കോമാളി വേഷം കെട്ടിയും പരിപാവനമായ ഒരു കര്‍മത്തെ വികൃതവും നിന്ദ്യവുമാക്കി മാറ്റുന്നു. പണക്കൊഴുപ്പും പൊങ്ങച്ചവും പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന നിലയിലേക്ക് വിവാഹങ്ങള്‍ പരിണമിച്ചു. പ്രമേയങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങുകയാണ് എല്ലാം. ഇത്തരം വേണ്ടാത്തരങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കേണ്ട രക്ഷിതാക്കള്‍ പലപ്പോഴും മൗനം പാലിക്കുകയാണ്.
സംസ്‌കാരിക തകര്‍ച്ചയുടെ ഏറ്റവും വലിയ പ്രതീകങ്ങളായി ചില വിവാഹങ്ങള്‍ മാറി. ലജ്ജയും മാനവും നഷ്ടപ്പെട്ട രൂപത്തിലുള്ള അനാശാസ്യങ്ങള്‍. സ്വന്തം ഭാര്യയെ ആണെങ്കിലും എടുത്തു പൊക്കുന്നതും കെട്ടിപ്പിടിക്കുന്നതും കെട്ടിയവളുടെ അഴകും ശരീരവടിവും ലോകം മുഴുവന്‍ കാണിക്കുന്നതും വലിയ കാര്യമായാണ് ഇത്തരം ബുദ്ധിശൂന്യര്‍ കരുതുന്നത്. ആദ്യരാത്രിയുടെ സ്വകാര്യതയില്‍ നല്‍കേണ്ട പ്രഥമചുംബനം പോലും വിഡിയോ ചിത്രമാക്കി സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നവരുടെ ബോധത്തെ കുറിച്ച് എന്ത് പറയാന്‍!


അബൂമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു: പ്രവാചകന്മാരുടെ ആദ്യകാല അധ്യാപനങ്ങളില്‍ ഒന്ന് ഇതാണ്. 'നിങ്ങള്‍ക്ക് ലജ്ജയില്ലെങ്കില്‍ നിങ്ങള്‍ക്ക് തോന്നുംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക' (ബുഖാരി). ലജ്ജ എന്ന ഉത്തമ ഗുണം ഇസ്‌ലാമിന്റെ സ്വഭാവമായിട്ടാണ് തിരു നബി(സ) പഠിപ്പിച്ചത്. നബി (സ) പറഞ്ഞു: എല്ലാ ദീനിനും ഒരു സ്വഭാവമുണ്ട്. ഇസ്‌ലാമിന്റെ സ്വഭാവം ലജ്ജയാണ്. നബിയുടെ(സ) അടുക്കല്‍ ലജ്ജയെ കുറിച്ച് പറയപ്പെട്ടു. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ ലജ്ജ ദീനില്‍ പെട്ടതാണോ? അപ്പോള്‍ നബി (സ) പറഞ്ഞു: അതെ, ദീന്‍ മുഴുവന്‍ അതാണ് (ലജ്ജയാണ്). നബി (സ) പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ് (മുസ്‌ലിം:36). തീര്‍ച്ചയായും, ലജ്ജ ഈമാനിന്റെ ഒരു ശാഖയാണ് (ഇബ്‌നുമാജ:161). ഉളുപ്പില്ലാത്തവരുടെ ചെയ്തികള്‍ നിമിത്തം കുടുംബം അപമാനിതരാകുകയും അത് കാരണമായി മാത്രം കുടുംബ ബന്ധം തകരാറും ഉണ്ട്. പക്വതയോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജാഗ്രത പാലിക്കണം. പെണ്ണു കാണാനും മഹര്‍ കെട്ടാനുമൊക്കെ ചെറുപ്പക്കാരുടെ പട തന്നെ രംഗത്തുവരുന്നു. വരന്‍ മാത്രം വന്നാല്‍ മതിയെന്ന് പറയാനുള്ള ആര്‍ജവം പലരും കാണിക്കുന്നില്ല. വിവാഹ സുദിനത്തില്‍ വീട്ടിലുള്ള യുവതികളെല്ലാം ഒരേ വേഷം ധരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു കൂടാ. അതേസമയം വധുവിനെ പ്രച്ഛന്ന വേഷമണിയിച്ച് കലാകാരിയാക്കുന്നത് അംഗീകരിക്കാവുന്നതല്ല. ഇത്തരം വേണ്ടാത്തരങ്ങളിലൂടെ തുടക്കം കുറിക്കുന്ന പല വിവാഹങ്ങളും താമസംവിനാ ചീറ്റിപ്പോവുന്ന അനുഭവങ്ങളുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ മുന്‍ഗാമികള്‍ കാണിച്ചിരുന്ന ജാഗ്രത എടുത്തുപറയാവുന്നത് തന്നെയാണ്.


ഈ ലേഖകന്റെ ഗുരുകൂടിയായ സാത്വികനായ ഒരു പണ്ഡിതന്‍ പറഞ്ഞ അനുഭവം ഓര്‍മവരികയാണ്. 'നിര്‍ബന്ധിതാവസ്ഥയില്‍ ഒരു മഹല്ലില്‍ ഖത്വീബ് സ്ഥാനം ഏറ്റെടുത്തു. കല്യാണങ്ങള്‍ നടക്കുമ്പോള്‍ സ്ത്രീകളുടെ രംഗപ്രവേശനവും മറ്റു വേണ്ടാത്തരങ്ങളും വിലക്കി. ജനങ്ങള്‍ക്ക് ഞാനൊരു ഭാരമാണെന്ന് തോന്നാനും തുടങ്ങി. അക്കാലത്ത് ഒരു കല്യാണവീട്ടില്‍ നടന്ന സംഭവം എന്നും ഓര്‍ക്കാറുണ്ട്. നിക്കാഹിനായി വധുവീട്ടിലെത്തിയ വരനെക്കുറിച്ച് അവന്റെ അമ്മാവന്‍ പറഞ്ഞു; 'ഈ പെണ്‍കുട്ടി വിദ്യാഭ്യാസമുള്ളവളും ദീനീ ചിട്ടയുള്ളവളുമാണ്. ഈ വരനാണെങ്കില്‍ എല്ലാ തോന്നിവാസങ്ങളുടെയും ഉടമയാണ്'. 'നിങ്ങള്‍ പറയുന്നതനുസരിച്ച് ഇവള്‍ക്ക് ഇയാള്‍ ജോഡിയല്ല. അതിനാല്‍ തന്നെ അവള്‍ക്ക് പ്രായപൂര്‍ത്തി ഉറപ്പുവരുത്തുകയും സമ്മതം നല്‍കുകയും ചെയ്ത ശേഷമേ നിക്കാഹില്‍ ഇടപെടുകയുള്ളൂ' - എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതു കേട്ടതും കല്യാണവീട്ടില്‍ ബഹളമായി. ഇതൊരു പതിവില്ലാത്ത ചോദ്യമാണല്ലോ എന്നായി അവര്‍. 'കുഫുവൊക്കാത്തവരുടെ വിവാഹം വധുവിന്റെ സമ്മതമില്ലെങ്കില്‍ സാധുവാകില്ലെന്നാണ് കര്‍മശാസ്ത്രം പറയുന്നത്. ഇവിടെയാണെങ്കില്‍ അമ്മാവന്റെ മൊഴിയനുസരിച്ച് ജോഡിപ്പൊരുത്തമില്ല'-അവരോട് ശാന്തമായി പറഞ്ഞു. ഏതായാലും ഇത്തരം നിരവധി കല്യാണങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടെ നില്‍ക്കാന്‍ പറ്റാതായെന്ന് ഗുരു പറഞ്ഞു. തക്കസമയത്ത് ഉണ്ടാവേണ്ട ഇത്തരം പ്രതികരണങ്ങള്‍ ഇല്ലാതായതാണ് നമ്മുടെ സമൂഹത്തിലെ യഥാര്‍ഥ പ്രശ്‌നം. വേണ്ടാത്തരങ്ങള്‍ അരങ്ങേറുമ്പോള്‍ രക്ഷിതാക്കളും പണ്ഡിതന്മാരുമെല്ലാം ഉള്‍വലിയുന്ന അവസ്ഥ ഖേദകരമാണ്.


കടുത്ത പരീക്ഷണങ്ങള്‍ ലോകത്താകമാനം നടക്കുമ്പോളും ധൂര്‍ത്തിന്റെ തേരിലേറിയുള്ള അനാവശ്യങ്ങളെ തടയാന്‍ നാം തയാറായില്ല എങ്കില്‍ തിക്തഫലം ചെറുതായിരിക്കില്ല എന്ന് ഓര്‍ക്കുക. നബി(സ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിങ്ങളുടെ കാര്യത്തില്‍ ദാരിദ്ര്യമല്ല ഞാന്‍ ഭയപ്പെടുന്നത്. മറിച്ച്, മുന്‍കാല ജനതകള്‍ക്ക് ലഭിച്ചതുപോലുള്ള സമ്പദ്‌സമൃദ്ധി നിങ്ങള്‍ക്കുണ്ടാവുകയും അവരെപ്പോലെ നിങ്ങളും ആര്‍ത്തി കാണിക്കുകയും അവരെ അത് നശിപ്പിച്ചതുപോലെ നിങ്ങളെയും നശിപ്പിക്കുകയും ചെയ്യുമെന്നതാണ് എന്റെ ഭയം (ബുഖാരി, മുസ്‌ലിം). ഓരോ ജനതക്കും ഒരു പരീക്ഷണമുണ്ട്. എന്റെ ജനതയുടെ പരീക്ഷണം സമ്പത്താണ് (തിര്‍മിദി).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago

No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  7 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  7 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  7 days ago