HOME
DETAILS

ജനങ്ങളെ അടിച്ചോടിച്ചല്ല സമരങ്ങൾ നടത്തേണ്ടത്

  
backup
March 31 2022 | 04:03 AM

8956235432-2022-edit-31-march-2022


മോദി സർക്കാരിന്റെ കർഷക, തൊഴിലാളിവിരുദ്ധ, കുത്തക പ്രീണന നയങ്ങൾക്കെതിരേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയാടിസ്ഥാനത്തിൽ നടന്ന പണിമുടക്ക് കേരളത്തിൽ ജനജീവിതം പാടെ സ്തംഭിപ്പിക്കുന്നതായി. തൊഴിലാളികൾക്കും കർഷകർക്കും അഭിമാനത്തോടെ ജീവിക്കാൻ വയ്യാത്ത ഒരവസരത്തിൽ മാന്യമായ ജീവിതത്തിനു വേണ്ടി സമരം ചെയ്യുന്നത് അപരാധമല്ല. സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ സമരങ്ങൾ വേണ്ടിവരും. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി വികസിപ്പിച്ചെടുത്ത സമരമുറയായ സത്യഗ്രഹ സമരം അഹിംസാ സിദ്ധാന്തത്തിലധിഷ്ഠതമായിരുന്നു. സത്യത്തെ ആഗ്രഹിക്കുക എന്ന സത്യഗ്രഹ സമരമുറകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിപ്പിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു. മുതലാളിത്ത സാമ്രാജ്യത്വത്തിൽ നിന്നും ഉണ്ടാകുന്ന ഏതുതരം പീഡനത്തെയും അടിച്ചമർത്തലിനെയും പ്രതിരോധിച്ച് പരാജയപ്പെടുത്താൻ ആത്മനിഷ്ഠമായ ശക്തിയിൽനിന്നും ഉണ്ടാകുന്ന സത്യഗ്രഹ സമരംകൊണ്ട് കഴിയുമെന്ന് ഗാന്ധിജി കാണിച്ചുതന്നു.


പണ്ട് സമരം ചെയ്യുന്നവരായിരുന്നു പീഡനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയരായിരുന്നതെങ്കിൽ ഇന്ന് സമരം ചെയ്യുന്നവരിൽനിന്നും സാധാരണക്കാർ അക്രമങ്ങൾക്കും മർദനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ. ലക്ഷക്കണക്കിനു കൂലിത്തൊഴിലാളികളെയും കർഷകരെയും ബാധിക്കുന്ന സർക്കാർ കോർപറേറ്റ് നയം തിരുത്തിക്കാൻ സമരം തന്നെ വേണ്ടിവരും. പക്ഷേ, ഭരണകൂടങ്ങൾക്കെതിരേ നടക്കേണ്ട സമരങ്ങൾ ജനവിരുദ്ധമായി തീരുന്നുവെങ്കിൽ അവയെക്കുറിച്ച് തൊഴിലാളി സംഘടനകൾ പുനരാലോചന നടത്തണം.


അധികാരികൾക്ക് അനുകൂലമായ അഭിപ്രായ രൂപീകരണത്തിന് അവസരം നൽകുന്നതാണ് പുതിയകാലത്തെ ജനവിരുദ്ധ സമരമുറകൾ. പണിമുടക്കാൻ വ്യക്തിക്കുള്ള അവകാശം പോലെ പണിമുടക്കാതിരിക്കാനും വ്യക്തിക്ക് അവകാശമുണ്ടെന്ന് പണിമുടക്ക് സമരത്തിന് ആഹ്വാനം നൽകുന്ന തൊഴിലാളി സംഘടനാ നേതാക്കൾ ഓർക്കണം.
ചൊവ്വാഴ്ചത്തെ പണിമുടക്കിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്കെതിരേ വ്യാപക പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും ഉയർന്നത്. ജോലിക്കെത്തിയ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളിൽനിന്നും ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നു. സമരാനുകൂലികളുടെ സമരം ചെയ്യാനുള്ള ആവേശം പോലെ ചിലർക്കു ജോലിയിൽ വ്യാപൃതരാകാനായിരിക്കും ആവേശമെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണം. ഇരു വിഭാഗങ്ങൾക്കും ഭരണഘടന ഒരേ അവകാശമാണ് നൽകുന്നത്. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ തടഞ്ഞു കാറ്റഴിച്ചുവിട്ടു. കുടുംബത്തെ പെരുവഴിയിലിറക്കിയിട്ട് വേണോ മോദി സർക്കാരിനെ പാഠം പഠിപ്പിക്കാൻ. കോഴിക്കോട് കൊയിലാണ്ടിയിലും എറണാകുളം പറവൂരിലും കട തുറന്നവർക്ക് നേരെ ആക്രമണം ഉണ്ടായി. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. ഡ്രൈവറെ മർദിച്ചു. അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് പി.ടി.എ ഭാരവാഹി അവരെ ഭീഷണിപ്പെടുത്തി. ആശുപത്രിയിലേക്ക് പോയ വാഹനങ്ങൾ മലപ്പുറം ജില്ലയിലെ തിരൂരിലും കൊല്ലം കൊട്ടാരക്കരയിലും ആക്രമിക്കപ്പെട്ടു.


48 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരത്തിൽ ആർക്കും അത്യാഹിതങ്ങൾ ഉണ്ടാകരുതെന്നും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തരുതെന്നും തൊഴിലാളി സംഘടനകൾക്ക് വാശിപിടിക്കാനാവില്ലല്ലോ. സമരങ്ങളിലെ ആക്രമണങ്ങൾക്കെതിരേ മാധ്യമങ്ങൾ പ്രതികരിക്കുമ്പോൾ മാധ്യമങ്ങളെ സർക്കാർ കോർപറേറ്റ് അനുകൂലികളായും പ്രത്യേക അജൻഡ വച്ച് സമരങ്ങളെ പരാജയപ്പെടുത്തുന്നവരായും ചിത്രീകരിക്കുന്നത് അഭിലഷണീയമല്ല. അത്തരം പ്രതികരണങ്ങളാണ് സമരം ചെയ്യുന്ന തൊഴിലാളി സംഘടനാ നേതാക്കളിൽ നിന്നും ഉണ്ടാകുന്നത്. പണിമുടക്ക് സമരം ജനജീവിതം സ്തംഭിപ്പിക്കുംവിധം ബന്ദിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവുമില്ല. അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞ് നേതാക്കൾ കൈകഴുകുന്നതും ശരിയല്ല. ഒറ്റപ്പെട്ട മനുഷ്യരാണ് തൊഴിലിനും ആശുപത്രിയിലേക്കും പോകുമ്പോൾ അക്രമിക്കപ്പെടുന്നത് എന്നും ഓർക്കണം.


പെരുമാറ്റച്ചട്ട പ്രകാരം ഒരു സമരത്തിലും പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമില്ലെന്നും അവർ സമരത്തിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാരിന് കടമയുണ്ടെന്നും പറഞ്ഞാണ് സർക്കാർ ജീവനക്കാരുടെ സമരത്തിനെതിരേ ഹൈക്കോടതി സമരത്തിന്റെ രണ്ടാംദിവസം വിധിപറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരേ സർക്കാർ ജീവനക്കാർക്ക് മേൽക്കോടതിയെ സമീപിക്കാമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയുണ്ടായി. ഇതോടെ സർക്കാർ ജീവനക്കാർക്ക് സമരം ചെയ്യാൻ പാടുണ്ടോ എന്ന വിഷയം നിയമപോരാട്ടത്തിന് വഴിയൊരുക്കിയേക്കാം. സമരങ്ങളിൽ മനുഷ്യത്വവും സഹജീവിസ്നേഹവും കൈമോശം വരരുത്. ക്ഷേത്രത്തിലേക്കോ, മരണവീട്ടിലേക്കോ, കൊച്ചുകുട്ടികളുമായി പോകുന്ന കുടുംബങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി കത്തിയാളുന്ന വെയിലിൽ ഇറക്കിവിട്ടാൽ സമരങ്ങളോട് എന്തു നിലപാടായിരിക്കും ഇവരൊക്കെ സ്വീകരിക്കുക?


പല വിദേശരാജ്യങ്ങളിലും തൊഴിലാളികൾ പണിമുടക്കുന്നത് ഇരട്ടിസമയം ജോലി ചെയ്തുകൊണ്ടാണ്. അത്തരത്തിലുള്ള പ്രതിഷേധങ്ങൾ അവിടങ്ങളിലെ തൊഴിലുടമകൾക്ക് മനസിലാകും. എന്നാൽ ഇന്ത്യയിലെ കുത്തകകൾക്കെതിരേയും സർക്കാരിനെതിരേയും അത്തരം മാതൃകയിൽ സമരം ചെയ്താൽ സർക്കാരും തൊഴിലുടമകളും അതു മുതലാക്കും.


ഒരുവർഷം നീണ്ടുനിന്ന കർഷക സമരം അവസാനിച്ചത് സർക്കാർ പാസാക്കിയ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചതോടെയാണ്. ഐതിഹാസികമായ ഈ സമരം വിജയിപ്പിക്കാൻ കർഷകർ ആരെയും ആക്രമിച്ചില്ല. കർഷകരെ പ്രകോപിതരാക്കാൻ ശ്രമം ഉണ്ടായിട്ടും, യു.പിയിൽ കർഷക റാലിയിലേക്ക് മന്ത്രിപുത്രൻ വാഹനമോടിച്ച് കയറ്റി കർഷകരെ കൊന്നിട്ടും, കർഷകർ അക്രമാസക്തരായില്ല. 48 മണിക്കൂർ പണിമുടക്ക് സമരംകൊണ്ട് ഒരു ജനവിരുദ്ധ സർക്കാരിനെയും പാഠം പഠിപ്പിക്കാനാവില്ല. അതിന് ചിലപ്പോൾ നീണ്ടനാളത്തെ സഹനസമരം തന്നെ ആവശ്യമായി വന്നേക്കാം. കർഷക സംഘടനകളെപ്പോലെ രാജ്യത്തെ തൊഴിലാളി സംഘടനകൾ അതിനു തയാറാകുമോ എന്നതാണ് ചോദ്യം. അത്തരം സഹനസമരങ്ങളെ ആദ്യം ഭരണാധികാരികൾ അവഗണിക്കും, പിന്നെ പരിഹസിക്കും, ഒടുവിൽ അക്രമിക്കും.
അവസാനം സമരം വിജയിക്കുക തന്നെ ചെയ്യും. അതാണ് കർഷക സമരം തൊഴിലാളി സംഘടനകൾക്കു നൽകുന്ന പാഠവും. അല്ലാതെ കുട്ടികളുടെ വിശപ്പടക്കാൻ ഓട്ടോറിക്ഷയുമായി പുറത്തിറങ്ങുന്നവനെ മർദിച്ചവശനാക്കിയല്ല പണിമുടക്ക് സമരം വിജയിപ്പിക്കേണ്ടത്. അങ്ങനെ ഏതെങ്കിലും സമരം വിജയിച്ചതായി പണിമുടക്ക് സമരചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago