പാലക്കാട് സിനിമാ സെറ്റിലെ അക്രമം; അഞ്ചു ബി.ജെ.പി അനുഭാവികള്‍ അറസ്റ്റില്‍
പാലക്കാട്: ഹിന്ദു-മുസ്‌ലിം പ്രണയകഥ പ്രമേയമാക്കിയ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തില്‍ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലിസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ബി.ജെ.പി അനുഭാവികളാണെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് സംഭവം. നീയാ നദി എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരുകൂട്ടം തടസ്സപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിന് എതിരേ ഇവര്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു.
ചിത്രീകരണ സംഘത്തിലുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമിച്ച് കടക്കല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍, അക്രമം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."