ചൈനയുടെ സ്മാർട്ട് ഫോൺ വില്പന കുത്തനെ കുറഞ്ഞു; നേരിട്ടത് വൻ തകർച്ച
ചൈനയുടെ സ്മാർട്ട് ഫോൺ വില്പന കുത്തനെ കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ചൈനയുടെ വിപണി ഇടിഞ്ഞത്. 2021ൽ ഇത് 32.9 കോടി സ്മാർട്ട് ഫോണുകളാണ് വിറ്റതെങ്കിൽ 2022 ൽ വിറ്റ ഹാൻഡ്സെറ്റുകളുടെ എണ്ണം 28.6 കോടി മാത്രമാണ്. 13 ശതമാനമാണ് വളർച്ച കുറഞ്ഞത്.
2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിൽപനയാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് വാർഷിക വിൽപന 30 കോടിയിൽ താഴെ പോകുന്നതെന്നും ഐഡിസി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷവും ചൈനയിൽ കർശനമായ കോവിഡ് നിയന്ത്രണങ്ങളായിരുന്നു. പല പ്ലാന്റുകളിലും കാര്യമായ നിർമാണം നടന്നില്ല. വിപണി വൻ പ്രതിസന്ധിയിലായിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറോടെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സ്മാർട് ഫോൺ വിപണി ഉണർന്നിട്ടുണ്ട്.
ഐഡിസിയുടെ കണക്കനുസരിച്ച് ചൈനയിൽ 18.6 ശതമാനം വിപണി വിഹിതവുമായി ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റ് നിർമാതാക്കളായ വിവോ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി. എന്നാൽ വിവോയുടെ മൊത്തം വിൽപന പ്രതിവർഷം 25.1 ശതമാനമായി കുറഞ്ഞു. വിപണിയിൽ 34 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാൻഡായി ഓണറിനെ തിരഞ്ഞെടുത്തു. 2022 ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഫോൺ ബ്രാൻഡായിരുന്നു ആപ്പിൾ. ഹാൻഡ്സെറ്റ് വില്‍പനയില്‍ ആപ്പിളും ഒപ്പോയും ഒപ്പത്തിനൊപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."