മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ 24 മണിക്കൂര്‍ വിലക്ക്
കൊല്‍ക്കത്ത: കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ 24 മണിക്കൂര്‍ വിലക്ക്.
ഇന്ന് രാത്രി എട്ട് മുതല്‍ നാളെ രാത്രി എട്ട് വരെയാണ് വിലക്ക്. ക്രമസമാധാനം തകര്‍ക്കുന്നതാണ് പ്രസതാവനയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിലയിരുത്തി.
ബംഗാളിലെ കുച്ച് ബിഹാറില്‍ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേര് വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന് കുച്ച് ബിഹാറില്‍ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെും ഇരകളുടെ ദേഹത്തേക്ക് അവര്‍ വെടിയുണ്ട യുതിര്ക്കുകയായിരുന്നെന്നും മമത പറഞ്ഞിരുന്നു.
ഇതാണ് വിവാദമാവുകയും നടപടിയെടുക്കുന്നതിലേക്ക് നീങ്ങിയതിനും കാരണം. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."