HOME
DETAILS
MAL
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 38,480 രൂപയായി
backup
April 01 2022 | 10:04 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപ കൂടി 38,480 രൂപയായി. ഗ്രാമിന് 45 രൂപ കൂടി, 4810 രൂപയുമായി. മാര്‍ച്ച് 30ന് പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായിരുന്നു.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയുമായിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും ചൊവ്വാഴ്ച 20 രൂപയുമായിരുന്നു കുറവുണ്ടായിരുന്നത്. മാര്‍ച്ചില്‍ പവന് 760 രൂപയുടെ വര്‍ധനയാണുണ്ടായത്.
മാര്‍ച്ച് ഒമ്പതിന് ഗ്രാമിന് 5070 രൂപയും പവന് 40560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച്ച് ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."