HOME
DETAILS
MAL
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഭിഭാഷകന് സൈബി ജോസിനെതിരെ കേസെടുത്തു
backup
February 01 2023 | 13:02 PM
കൊച്ചി: ജഡ്ജിക്ക് കൈകൂലി കൊടുക്കാനെന്ന വ്യാജേന പണംവാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
കേസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് നീക്കം. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിയാദ് റഹ്മാന് എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളില്‍ വിശദീകരണം നല്കാന് സൈബിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."