HOME
DETAILS
MAL
സെര്‍ജിയോ റാമോസിന് കൊവിഡ്; റയലിന് തിരിച്ചടി
backup
April 13 2021 | 12:04 PM
മാഡ്രിഡ്: ലാലിഗ സൂപ്പര്‍ ടീമുകളിലൊന്നായ റയല്‍ മാഡ്രിഡിന്റെ നായകന് സെര്‍ജിയോ റാമോസിന് കൊവിഡ്. ടീം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം ആദ്യം മുതല്‍ പേശിയിലെ പരുക്കേറ്റ് പുറത്തിരിക്കുന്ന റാമോസിന്റെ കൊവിഡ് സ്ഥിരീകരണം ടീമിന് വന്‍ തിരിച്ചടിയാണ് നല്‍കുക. ചാംപ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെതിരായ 3-1ന്റെ ജയത്തിലും ലാലിഗ എല്‍ ക്ലാസിക്കോയില്‍ ബാഴ്സയ്ക്കെതിരായ 2-1ന്റെ ജയത്തിലും പരുക്ക് കാരണം പുറത്തായിരുന്നു റാമോസിന്റെ സ്ഥാനം. താരത്തിന് കൊവിഡ് കൂടി പിടിപെട്ടതോടെ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലും താരത്തിന് നഷ്ടമാകും.
റാമോസിനെക്കൂടാതെ ഡാനി കര്‍വാഹല്‍, ഈഡന് ഹസാര്‍ഡ്, ലൂക്കാസ് വാസ്ക്വസ് എന്നിവര്‍ പരുക്ക് കാരണം ടീമില്‍ നിന്ന് പുറത്തായിരുന്നു. നിലവില്‍ ഐസൊലേഷനിലാണ് റാമോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."