HOME
DETAILS
MAL
പിഎഫ്ഐ ഹര്‍ത്താല്‍ ജപ്തി; 18 പേരെ ഒഴിവാക്കാന്‍ ഹൈക്കോടതി; പിഴവ് ഉണ്ടായെന്ന് സര്‍ക്കാര്‍
backup
February 02 2023 | 09:02 AM
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ബന്ധമില്ലാത്തവരെ ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ അക്രമ കേസുകളില്‍ നടപടികള്‍ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ ഒഴിവാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ജപ്തി നടപടികളില്‍ പിഴവ് സംഭവിച്ചു എന്ന സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ എടുത്ത നടപടി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമ കേസില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലത്തിലാണ് ജപ്തി നടപടിയില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകളും ജപ്തി ചെയ്തവയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."