HOME
DETAILS
MAL
കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ പിടിയില്‍, കണ്ടെടുത്തത് മൂന്നു കോടിയുടെ ഹാഷിഷ് ഓയില്‍
backup
April 14 2021 | 03:04 AM
കോഴിക്കോട്: കോഴിക്കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം ഒരാളെ പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് പിടിയിലായത്. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഫറൂഖ് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്. ആന്ധ്രയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്ന് ഇയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."