മാളുകളിലും മാര്‍ക്കറ്റുകളിലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ബസുകളില്‍ നിന്ന് യാത്ര ചെയ്യാനനുവദിക്കില്ല
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പൊതുഇടങ്ങളിലും ഗതാഗത സൗകര്യങ്ങളിലും നിയന്ത്രണം കടുപ്പിക്കും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരോ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കോ മാത്രമേ ഇനി ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിക്കൂ. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സിനിമാശാലകളില്‍ സെക്കന്‍ഡ്‌ഷോ വേണ്ട. മദ്യശാലകള്‍ക്കും നിയന്ത്രണം ബാധകമാണ്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നത് കൊവിഡ് പരിശോധനയ്ക്ക് തടസമാവുന്ന രീതിയിലാവരുത്. പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കൂട്ടം പാടില്ല.
പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുക്കാവൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് നല്‍കും. പ്രാദേശികതലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പൊലിസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതുഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."