HOME
DETAILS
MAL
പലചരക്ക് കച്ചവടക്കാരന്റെ വ്രതകാലം
backup
April 16 2021 | 01:04 AM
ഫര്‍ദ്...അള്‍ജീരിയ...സൗദി സുഖരി...പല മണ്ണില്‍ വിളഞ്ഞ ഈത്തപ്പഴങ്ങള്‍. പിന്നെ കാരക്കയും പഴ വര്‍ഗങ്ങളും. നോമ്പുകാലത്ത് കടയിലെ പ്രധാനികളാണിതെല്ലാം. നോമ്പിന് മുമ്പായി വീടൊരുക്കുന്ന പോലെ കടയൊരുക്കവുമുണ്ട്. എല്ലാ അവശ്യസാധനങ്ങളുടേയും സറ്റോക്ക് എത്തിക്കും. നോമ്പു തുറ വിഭവങ്ങളാണ് അധികവുമെത്തിക്കുക. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം അറേബ്യന്‍ വിഭവങ്ങളും മലയാളികളുടെ തീന്‍ മേശയില്‍ ഇടം പിടിച്ചതോടെ ഇവയും നോമ്പുകാല കച്ചവടത്തിലെ പ്രധാനികളായിട്ടുണ്ട്.
മുന്‍പ് അരി വാങ്ങി വീട്ടില്‍ നിന്ന് കഴുകി മില്ലില്‍ കൊണ്ടുപോയി പൊടിപ്പിച്ച് നോമ്പിന് മുമ്പേ മഞ്ചയില്‍ സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. തലമുറകള്‍ മാറിയതോടെ ഇത് കുറഞ്ഞിട്ടുണ്ട്. ഇതോടെ നോമ്പുകാലത്ത് വിവിധ ബ്രാന്‍ഡുകളുടെ അരിപ്പൊടിക്കൊപ്പം കടയുടെ ലേബലിലുള്ള അരിപ്പൊടിക്കും ആവശ്യക്കാരേറെയാണ്.
കൊവിഡ് പ്രതിസന്ധിക്കിടയിലും നോമ്പുകാല കച്ചവടം നല്ലരീതിയില്‍ തന്നെയാണ്. കഴിഞ്ഞ തവണ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു നോമ്പ്. ചരക്ക് നീക്കങ്ങള്‍ നിലച്ചത് കച്ചവടത്തേയും ബാധിച്ചിരുന്നു. ഇത്തവണ നിയന്ത്രണങ്ങളില്‍ അയവു വന്നത് അനുകൂലമാണെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടയുടെ പ്രവര്‍ത്തനം.
നോമ്പുകാലത്ത് കടയുടെ പ്രവര്‍ത്തന സമയം കുറവാണെങ്കിലും പ്രവര്‍ത്തന സമയത്ത് തിരക്ക് കൂടുതലാണ്. രാവിലെ ആറരയോടെ തുറക്കുകയും മഗ്‌രിബിന് മുന്‍പ് അടക്കുകയും ചെയ്യും. ചില സമയങ്ങളില്‍ തിരക്ക് കാരണം കടയില്‍ നിന്നുതന്നെ നോമ്പു തുറക്കും. തറാവീഹ് നിസ്‌കാരത്തിന് മുന്‍പ് കട പൂര്‍ണമായും അടക്കുന്ന തരത്തിലാണ് റമദാനിലെ കച്ചവടം. കഴിഞ്ഞ കാലങ്ങളില്‍ പള്ളികളില്‍ നോമ്പുതുറ ഉണ്ടായിരുന്നത് കച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പള്ളികളിലെ തുറ ഒഴിവാക്കിയത് ചെറിയ രീതിയിലെങ്കിലും കച്ചവടക്കാരെ ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."