രാജ്യം ഭരിക്കുന്നവര്‍ ഡോക്യൂമെന്ററി പോലും ഭയപ്പെടുന്നവര്‍: അബൂബക്കര്‍ അരിമ്പ്ര
ജിദ്ദ: ബി.ബി.സി പുറത്തുവിട്ട ഡോക്യുമെന്റെറി പ്രദര്‍ശനം തടയുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ഡോക്യുമെന്ററിയെ പോലും ഭയപ്പെടുകയും ചെയ്യുന്നവരാണ് ഇന്ത്യ രാജ്യം ഭരിക്കുന്നതെന്ന് ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് പി. കെ ഫിറോസ് അടക്കമുളള നേതാക്കളെ ജയിലിലടച്ച് ജനകീയ പ്രക്ഷോപങ്ങളെ അടിച്ചമര്‍ത്തുകയെന്ന മോദി സര്‍ക്കാറിന്റെ അതെ സമീപനമാണ് പിണറായി സര്‍ക്കാറും സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കെ എം സി സിയില്‍ അംഗമാവുക, പ്രവാസത്തിന്റെ നന്മയാകുക' എന്ന ജിദ്ദ കെ. എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബാബ് ശരീഫ് ഏരിയ കെ എം സി സി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു അദ്ദേഹം. ബലദ് ഹോളിഡൈസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
പി. സി. എ റഹ്മാന്‍ (ഇണ്ണി), റസാഖ് അണക്കായി, മജീദ് പുകയൂര്‍, കോയ മോന്‍ കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ പൂക്കൂത്ത് സ്വാഗതവും നാസര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു. മുഹമ്മദ് തഹ്‌സീന്‍ വാഫി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."