HOME
DETAILS

മണ്ണെണ്ണവില കുതിച്ചുയർന്നു മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിക്കും

  
backup
April 04 2022 | 06:04 AM

95632563-2


സ്വന്തം ലേഖിക
കോഴിക്കോട്
മണ്ണെണ്ണവില ഒറ്റയടിക്ക് കുതിച്ചുയർന്നതോടെ തൊഴിലെടുക്കാൻ കഴിയാതെ അന്നം മുടങ്ങുമെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ. റേഷൻ മണ്ണെണ്ണയ്ക്ക് ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞദിവസം വർധിപ്പിച്ചത്. 59 രൂപയുടെ സ്ഥാനത്ത് ഇനി മത്സ്യത്തൊഴിലാളികൾ 81 രൂപ നൽകേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പരമ്പരാഗത ഔട്ട്‌ബോർഡ് എൻജിൻ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇത് ഇരുട്ടടിയാവും. ലിറ്ററിന് 22 രൂപ വർധിക്കുമ്പോൾ മാസം ചുരുങ്ങിയത് 300 ഉം അതിനു മുകളിലും മണ്ണെണ്ണ അടിക്കുന്ന വള്ളങ്ങൾക്ക് വൻസാമ്പത്തിക ബാധ്യതയാവും വരുത്തിയവയ്ക്കുക.


കൊവിഡ് പ്രതിസന്ധി തരണംചെയ്യാൻ റമദാൻകാല വിപണി ആശ്വാസമാവുമെന്ന പ്രതീക്ഷയും വിലക്കയറ്റം കവർന്നെടുക്കും. ഇതോടൊപ്പം റേഷൻ മണ്ണെണ്ണയുടെ ചുവടുപിടിച്ച് മത്സ്യഫെഡും കരിഞ്ചന്തയിലും വില കുത്തനെ കൂടും. മത്സ്യഫെഡിൽ നിന്ന് 124 രൂപയ്ക്ക് ലഭിച്ചിരുന്ന മണ്ണെണ്ണ റേഷൻ വിലവർധനയുടെ നിരക്ക് അനുസരിച്ച് വർധിക്കുന്നതോടെ 160 മുകളിൽ കൊടുക്കേണ്ടിവരും. ഒരു മാസം 170 ലിറ്റർ മണ്ണെണ്ണയാണ് മത്സ്യഫെഡ് നൽകുക. ഇതിന് 25 രൂപ മാത്രമാണ് സബ്‌സിഡി. മാസങ്ങൾ കഴിഞ്ഞ് ബാങ്ക് വഴിയാണ് ഈ സബ്‌സിഡി ലഭിക്കുക. അതു കാരണം കൂടുതൽ വള്ളങ്ങളും കരിഞ്ചന്തയെ ആണ് ആശ്രയിക്കുന്നത്. അവിടെ 110 മുതൽ 150 രൂപവരെയാണ് നൽകിയിരുന്നത്. ഈ ആഴ്ച മുതൽ ഇത് വർധിച്ച് 200ൽ എത്തിയേക്കും. ഇതോടെ വള്ളങ്ങൾ കടലിൽ ഇറക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നു തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഒരു വർഷം മുൻപ് 28 രൂപയായിരുന്ന വിലയാണ് ഇപ്പോൾ 81ൽ എത്തിനിൽക്കുന്നത്. സംസ്ഥാനത്ത് 20,000ൽ അധികം ചെറുകിട മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിനുകളുടെ സഹായത്തോടെയാണ് ഓടുന്നത്. 80,000 ഓളം പരമ്പരാഗത- ഇടത്തരം മത്സ്യത്തൊഴിലാളികളെയാണ് മണ്ണെണ്ണ വില വർധിച്ചത് പ്രതിസന്ധിയിലാക്കിയത്.


പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര ഇടപെടൽ നടത്തണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ, ജനറൽ സെക്രട്ടറി മഞ്ചാൻ അലി എന്നിവർ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago