വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌ക്കാരം മാഡ്‌സ് നിസന്; അവസാനറൗണ്ടിലെ രണ്ടാം ഘട്ടം വരെ എത്തി സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണന്‍
ബ്രസീല്‍: 2021 ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ മത്സരത്തിലെ കാറ്റഗറി വിജയികളെ പ്രഖ്യാപിച്ചു. ഡെന്മാര്‍ക്കില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ മാഡ്‌സ് നിസന്‍ പകര്‍ത്തിയ ബ്രസീലില്‍ നിന്നുള്ള കെവിഡ് ചിത്രമാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്.
റോസ ലൂസിയ ലുനാര്‍ഡിയ എന്ന 85കാരിയെ ബ്രസീലിലെ സാവോ പോളോയിലെ വിവ ബെം കെയര്‍ ഹോമില്‍ നഴ്‌സ് അഡ്രിയാന സില്‍വ ഡ കോസ്റ്റ ആലിംഗനം ചെയ്യുന്ന ചിത്രത്തിനാണ് ഇത്തവണത്തെ പുരസ്‌ക്കാരം. അഞ്ച് മാസത്തിനുള്ളില്‍ റോസയ്ക്ക് ലഭിച്ച ആദ്യത്തെ ആലിംഗനം ഇതാണ്. കൊവിഡ് 19 പകര്‍ച്ചവ്യാധിയില്‍ മാസങ്ങളോളം ബന്ധുക്കളെ കാണാതെ കെയര്‍ ഹോമില്‍ ഒറ്റപ്പെട്ടുപോയതായിരുന്നു ആ 85കാരി.
സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണനാണ് അവസാന റൗണ്ട് വരെ എത്തിയ കേരളത്തില്‍ നിന്നുള്ള ഫോട്ടോഗ്രഫര്‍. നിധീഷ് കൃഷ്ണന്‍ അവസാനറൗണ്ടിലെ രണ്ടാം ഘട്ടത്തിലെത്തിയിരുന്നു. അവസാനറൗണ്ടില്‍ ആകെ ആറു ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ മൃതദേഹം കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിരിച്ചിറങ്ങി പൊട്ടിക്കരയുന്ന മാതാവി കണ്ണമ്മാളിന്റെ ചിത്രമാണ് നിധീഷ് പകര്‍ത്തിയത്.
നാഷണല്‍ ജിയോഗ്രാഫിക്, റോയിട്ടേഴ്‌സ് പ്രതിനിധികള്‍ ഉള്‍പ്പെടെ സ്വതന്ത്ര ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 28 രാജ്യങ്ങളില്‍ നിന്നുള്ള 45 ഫോട്ടോഗ്രാഫര്‍മാര്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചിരുന്നു.
സമകാലിക പ്രശ്‌നങ്ങള്‍, പരിസ്ഥിതി, പൊതു വാര്‍ത്തകള്‍, ദീര്‍ഘകാല പ്രോജക്ടുകള്‍, പ്രകൃതി, ഛായാചിത്രങ്ങള്‍, കായികം, സ്‌പോട്ട് വാര്‍ത്തകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."