HOME
DETAILS
MAL
ആര്.എസ്.എസിനെ പഠിക്കുന്നതില്‍ തെറ്റുപറ്റി; പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കും; സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം
backup
April 05 2022 | 13:04 PM
കണ്ണൂര്‍: ആര്.എസ്.എസ് സ്വാധീനം മനസിലാക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ടില്‍ കുറ്റസമ്മതം. പശ്ചിമബംഗാളിലും ത്രിപുരയിലും ബി.ജെ.പിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് പകരം മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്.എസ്.എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സി.സി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയത തുടരുന്നുണ്ട്. കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഫണ്ടില്‍ തിരിമറിയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."