HOME
DETAILS

പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണം: ബൈഡന്‍

  
backup
April 05, 2022 | 3:13 PM

bieden-ukrain-russia-war455454

വാഷിങ്ടന്‍: ഉക്രൈന്‍ ജനതക്കുനേരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വ രഹിത ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ .

തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിനുശേഷം ഉക്രൈന്‍ പ്രസിഡന്റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനെയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബൈഡന്‍.

റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു ബൈഡന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ സൈന്യം ഉക്രൈനില്‍ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ബുക്കയില്‍ മാത്രം നാനൂറില്‍ അധികം സിവിലിയന്‍മാരെയാണു പുടിന്‍ സൈന്യം കൊന്നൊടുക്കിയത്.

ബുക്ക സിറ്റിയുടെ മേയര്‍ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറ്റിയില്‍ റഷ്യന്‍ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടുപോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. യുഎസ് ഉള്‍പ്പെടെ 40 രാഷ്ട്രങ്ങള്‍ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago