ദുരിതക്കയത്തിൽ തുർക്കി; മരണം 3,800 കവിഞ്ഞു
അങ്കാറ: തുടർച്ചയായ ഭൂചലനങ്ങളിൽ സർവവും നഷ്ടമായി ദുരിതക്കയത്തിലായി തുർക്കിയുടെയും സിറിയയുടെയും അതിർത്തി പ്രദേശങ്ങൾ. മരണം 3,800 കവിഞ്ഞു. 14,000ലധികം പേർക്കാണ് പരുക്ക്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് 2400 പേരും തുർക്കി അതിർത്തിയിൽപ്പെട്ടവരാണ്. നൂറുകണക്കിനാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് തെക്ക്കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ആദ്യ ഭൂചലനുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പതിനഞ്ചിന് മിനിറ്റിന് ശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായി. ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീണ്ടും ഭൂചലനമുണ്ടായി. 6.0 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."